തിരുവനന്തപുരം∙ ജില്ലയിൽ കളർഫുൾ കലാശക്കൊട്ട്. വോട്ട് ഉറപ്പിക്കാനായി അവസാന നിമിഷം വരെ തിരക്കിട്ട
ഓട്ടത്തിൽ ആയിരുന്ന സ്ഥാനാർഥികളും പ്രവർത്തകരും കലാശക്കൊട്ടിനായി നഗര കേന്ദ്രങ്ങിലും ഗ്രാമപ്രദേശങ്ങളിലും ആഘോഷപൂർവം തടിച്ചു കൂടിയത് ആവേശഭരിതമായ കാഴ്ചയായി.മുന്നണികൾ ഇത് തങ്ങളുടെ ശക്തി പ്രകടനത്തിനുള്ള അവസരം കൂടിയാക്കി മാറ്റിയതോടെ കാഴ്ചയും മേളവും മുറുകി. സ്ഥാനാർഥികളുടെ പര്യടനവും റോഡ് റോയും വാദ്യമേളങ്ങളുമായി മുന്നണികൾ നഗര ഗ്രാമ വീഥികളിൽ ഒരുപോലെ സജീവമായി.
നഗരപരിധിയിൽ പേരൂർക്കടയിൽ ആവേശഭരിതമായ കലാശക്കൊട്ടാണ് നടന്നത്. വിവിധ വാർഡുകളിൽ നിന്നുള്ള സ്ഥാനാർഥികളും നേതാക്കളും ഇവിടെയെത്തി.
മന്ത്രി വി.ശിവൻകുട്ടി, എംഎൽഎമാരായ വി.ജോയ്, വി.കെ.പ്രശാന്ത്, മുൻ സ്പീക്കർ എം.വിജയകുമാർ എന്നിവർ എത്തിയത് ഇടതു പ്രവർത്തകരുടെ ആവേശം വർധിപ്പിച്ചു.
ബിജെപിയുടെ വിവിധ വാർഡുകളിലെ സ്ഥാനാർഥികൾ ക്രെയിനിൽ ഉയരത്തിലേറിയാണ് പേരൂർക്കടയിൽ പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്തത്. ഉയരത്തിൽ ബലൂണുകളും പാർട്ടി പതാകകളും പറത്തി കോൺഗ്രസ് ക്യാംപും കലാശക്കൊട്ട് ആവേശത്തിലാക്കി. ഇവിടെ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു.
നഗരത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിൽ നടന്ന കലാശക്കൊട്ടിനും പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.
ജഗതിയിൽ ഇടതുസ്ഥാനാർഥി പൂജപ്പുര രാധാകൃഷ്ണന്റെ കലാശക്കൊട്ടിന് മന്ത്രി കെ.ബി.ഗണേഷ്കുമാർ നേതൃത്വം നൽകി. ഒട്ടേറെ ബൈക്ക് യാത്രക്കാരുടെ അകമ്പടിയോടെ റോഡ് ഷോയും നടന്നു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പേട്ടയിൽ കലാശക്കൊട്ടിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ അവസാന നിമിഷവും വീടുകൾ കയറിയിറങ്ങുന്ന സ്ക്വാഡ് പ്രവർത്തനത്തിലായിരുന്നു.
ബിജെപി നേതാക്കളായ എസ്.സുരേഷ്, കരമന ജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ബിജെപി പ്രവർത്തകർക്ക് ആവേശം പകർന്ന് കലാശക്കൊട്ടിനെത്തി.
തിരഞ്ഞെടുപ്പിൽ അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതാക്കളും സ്ഥാനാർഥികളും. കലാശക്കൊട്ടിൽ സംഘർഷം ഉണ്ടാകുന്നതു തടയാൻ മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ടായിരുന്നു. കലാശക്കൊട്ടിനു ശേഷം ഇന്ന് നിശബ്ദ പ്രചാരണമാണ്.
വോട്ടർമാർക്കുള്ള സ്ലിപ് വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള അവസാന വട്ട തിരക്കുകളിലാണ് പ്രവർത്തകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

