തിരുവനന്തപുരം∙ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും നടത്തിയ യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാംപും 7 മുതൽ 9 വരെ തിരുവനന്തപുരത്ത് നടക്കും. 07ന് രാവിലെ 9.30ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിൽ വച്ച് മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും, 11 മണിക്ക് അനുമോദന സമ്മേളനവും ഉണ്ടായിരിക്കും.
അനുമോദന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രി ഒ.ആർ.കേളു മുഖ്യാഥിതിയാകും.
തിരുവനന്തപുരം എംഎൽഎ ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എംഎൽഎമാരായ എം.വിജിൻ, പി.ബാലചന്ദ്രൻ, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ബെസ്റ്റ് പാർലമെന്റേറിയൻ ക്യാംപിൽ സ്പീക്കർ എ.എൻ.ഷംസീർ, എ.എ.റഹീം എം.പി, നിയമ വിദഗ്ധൻ ഡോ. എൻ.
കെ. ജയകുമാർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.സോണിച്ചൻ പി.
ജോസഫ്, ടി.വി. അനുപമ ഐഎഎസ്, അജിത ബീഗം ഐപിഎസ്, ഡോ.പി.ജെ.
വിൻസന്റ്, മാധ്യമ പ്രവർത്തകരായ ഡോ.എൻ.പി. ചന്ദ്രശേഖരൻ, ആർ.
രാജഗോപാൽ, മന:ശാസ്ത്രജ്ഞൻ ഡോ.ജസ്റ്റിൻ പടമാടൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]