നെയ്യാറ്റിൻകര∙ കാഞ്ഞിരംകുളം കഴിവൂരിലെ കോഴി വളർത്തൽ കേന്ദ്രത്തിൽ തെരുവുനായ ആക്രമണം; ആയിരത്തോളം കോഴികൾ ചത്തു.കഴിവൂർ വേങ്ങനിന്ന ആർഎസ് ഭവനിൽ രാജുവും സുനജ കുമാരിയും ചേർന്നു നടത്തുന്ന ഐശ്വര്യ പൗൾട്രി ഫാമിൽ ഇന്നലെ പുലർച്ചെയാണ് തെരുവു നായ ആക്രമണമുണ്ടായത്. ഫാമിലെ ഇരുമ്പ് വല കടിച്ചു മുറിച്ച് അകത്തു കടന്ന 4 നായ്ക്കൾ ചേർന്ന് 27 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ കടിച്ചു കൊന്നു.
ഒട്ടേറെ കോഴികളെ ഭക്ഷിച്ച നായ്ക്കൾ ഉടമസ്ഥരെയും ആക്രമിക്കാൻ തുനിഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് ഒരു ദിവസം പ്രായമായ 1200 കോഴികളെയാണ് ഫാമിലെത്തിച്ചിരുന്നത്. 15 വർഷമായി നടത്തിവരുന്ന പൗൾട്രി ഫാമിൽ ആദ്യമായാണ് നായ്കളുടെ ആക്രമണം ഉണ്ടായതെന്ന് രാജു പറയുന്നു.
മൂന്നര ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു. കാഞ്ഞിരംകുളം വെറ്ററിനറി ആശുപത്രിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]