പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മൂന്ന് അധിക സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു. യാത്രാദുരിതം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ആവശ്യാനുസരണം അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്യാൻ മന്ത്രി സി.പി.ജോൺ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട് ഡിപ്പോകളിൽനിന്നാണ് അധിക സർവീസുകൾ പൊന്മുടിയിലേക്ക് സജ്ജമാക്കിയത്.
നെടുമങ്ങാട് ഡിപ്പോയുടെ ബസ് രാവിലെ 9-ന് സർവീസ് ആരംഭിച്ച ശേഷം, വിതുരയിൽനിന്നു പൊന്മുടിയിലേക്കും തിരിച്ചുമായി ഷട്ടിൽ സർവീസായി പുനഃക്രമീകരിക്കുകയായിരുന്നു. വൈകിട്ട് 6 വരെ ഈ റൂട്ടിൽ ആകെ ആറ് ട്രിപ്പുകൾ നടത്തി.
സർവീസുകളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉടൻ ഉണ്ടാകും.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് സാധ്യതയേറെയുള്ളത്. ആദ്യഘട്ടത്തിൽ നടത്തുന്ന സർവീസുകളുടെ വരുമാനവും മറ്റ് ഘടകങ്ങളും പരിശോധിച്ച ശേഷം, ഭാവിയിൽ കൂടുതൽ സർവീസുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് അധികൃതരുടെ നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

