തിരുവനന്തപുരം∙ മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.ചന്ദ്രൻ (90) അന്തരിച്ചു. സിറ്റി തിയേറ്റഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്ററുമായിരുന്നു.
മെറി ലാൻഡ് സുബ്രമണ്യത്തിന് ശേഷം എസ്.ചന്ദ്രന്റെ കാര്യനിർവഹണ ഫലമായാണ് ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ തിയറ്റർ, ശ്രീ പദ്മനാഭ ഉൾപ്പെടുന്ന തിയറ്ററുകൾ തലസ്ഥാന നഗരിയിലെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്. മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്മണ്യം, ഗിരീഷ് ചന്ദ്രൻ.
മരുമക്കൾ: സഞ്ജീവ് സുനു, പി.പഴനി, ബേബി റാണി, രേണു ഗിരീഷ്. സംസ്കാരം ബുധനാഴ്ച (7/01/2026) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

