പാലോട് ∙ വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷം തീരാറായിട്ടും ആദിവാസി കുട്ടികൾക്ക് യാത്ര സൗകര്യം ഒരുക്കുന്ന വിദ്യാവാഹിനി പദ്ധതിയുടെ പണം അനുവദിക്കാത്തത് അധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നു.
സ്കൂൾ തുറന്ന് 7 മാസം കഴിഞ്ഞിട്ടും വാഹനം ഓടിയതിന്റെ പണം ഇതുവരെ അനുവദിച്ചിട്ടില്ല എന്ന് പല പ്രധാനാധ്യാപകരും പറയുന്നു. വനാന്തരങ്ങളിൽ നിന്നു കുട്ടികളെ കൊണ്ടു വരുന്നതിന് സ്കൂൾ അധികൃതരാണ് ജീപ്പ് പോലെയുള്ള സ്വകാര്യ വാഹനങ്ങൾ ഏർപ്പാടാക്കുന്നത്.
ട്രൈബൽ ഡിപ്പാർട്മെന്റിൽ നിന്ന് പണം നൽകിയില്ലെങ്കിലും വാഹന ഉടമകൾക്ക് പ്രധാന അധ്യാപകരോ പദ്ധതിയുടെ ചുമതലയുള്ള അധ്യാപകരോ കൃത്യമായി പണം നൽകണം. നൽകാതിരുന്നാൽ വാഹനം ഓടില്ല അങ്ങനെ വന്നാൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ചോദ്യം വരും.
ഉച്ചഭക്ഷണം അടക്കമുള്ള സ്കൂളിലെ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പലതിനും പണം കുടിശികയുണ്ട്.
ഇതുമൂലം പല പ്രധാനാധ്യാപകരും വലിയ കടക്കെണിയിൽ നിൽക്കുമ്പോഴാണ് അധിക ബാധ്യതയായി വിദ്യാവാഹിനി പദ്ധതിയുടെ വലിയ തുകയും കുടിശിക ആയിരിക്കുന്നത്. ഗോത്രസാരഥി എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇപ്പോൾ പേരുമാറ്റി വിദ്യാവാഹിനി എന്നാക്കിയത്.
പേരു മാറ്റിയതല്ലാതെ കൃത്യമായി പണം അനുവദിക്കുന്ന കാര്യത്തിൽ പുരോഗതിയൊന്നുമില്ല.
പണം മുടങ്ങിയാലും കാര്യങ്ങൾ മുറപോലെ നടക്കണം എന്നാണ് മേലധികാരികളുടെ കർശന നിർദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

