പേരൂർക്കട∙ എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയിൽ 57ാം ഫാക്ടറി ദിനം ആഘോഷിച്ചു.
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി ഡോ. അനിത തമ്പി പേരൂർക്കട
ഫാക്ടറിയുടെ 57-മത് ഫാക്ടറി ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് സിഎംഡി ഫാക്ടറിയിൽ പതാക ഉയർത്തി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്.
1969 ഏപ്രിൽ 5-ന് എച്ച്എൽഎല്ലിന്റെ ആദ്യ യൂണിറ്റായി പ്രവർത്തനം ആരംഭിച്ച പേരൂർക്കട ഫാക്ടറി, പ്രതിവർഷം 1246 ദശലക്ഷം കോണ്ടം ഉൽപ്പാദന ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നാണ്.
ഡയറക്ടർ (ഫിനാൻസ്) രമേഷ് പി., ഡയറക്ടർ (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) ബെന്നി ജോസഫ്, എസ്.വി.പി (ടി ആൻഡ് ഒ) ശ്രീ വി.
കുട്ടപ്പൻ പിള്ള, യൂണിറ്റ് ചീഫ് ശ്രീമതി സ്മിത എൽ.ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

