തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ പെപ്പർ സ്പ്രേയുമായെത്തിയ യുവാവ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കൽപ്പാളയം ജംക്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. തുടർന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി.
സ്പ്രേ, സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

