തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉത്സവം 23ന് ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല.
ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. മാർച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാൽ ക്ഷേത്രദർശനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അന്ന് വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടച്ചിരിക്കും.
ഈ സമയത്ത് ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനത്തിന് എത്തണമെന്നും ഭാരവാഹികൾ അറിയിച്ചു.
23ന് വൈകിട്ട് അഞ്ചരയ്ക്ക് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.
25ന് രാവിലെ 8.45ന് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വ്രതം ആരംഭിക്കും. മാർച്ച് 3ന് രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ തീപകരും.
ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. രാത്രി 8.30ന് കുത്തിയോട്ട
ബാലന്മാരുടെ ചൂരൽകുത്ത് ആരംഭിക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് രാത്രി 10.45ന് ആരംഭിക്കും.
4ന് രാത്രി 9.45ന് കാപ്പഴിക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

