തിരുവനന്തപുരം ∙ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതോടെ പാലക്കാട്, പഴനി ടിക്കറ്റ് കിട്ടാനില്ല. തിരുവനന്തപുരത്തു നിന്നു രാമേശ്വരത്ത് എത്താൻ അമൃത എക്സ്പ്രസിൽ 777 കിലോമീറ്റർ സഞ്ചരിക്കണം.
തിരുവനന്തപുരത്തു നിന്നു നാഗർകോവിൽ വഴിയും കൊല്ലം, ചെങ്കോട്ട വഴിയും രാമേശ്വരത്തേക്കു ഇതിന്റെ പകുതി ദൂരമേയുള്ളു.
തലസ്ഥാനത്തു നിന്നു നാഗർകോവിൽ വഴിയോ കൊല്ലം, ചെങ്കോട്ട വഴിയോ രാമേശ്വരം സർവീസ് ആരംഭിച്ചാൽ അമൃതയിലെ തിരക്കു കുറയുകയും പാലക്കാടിനും പഴനിക്കും ടിക്കറ്റ് ലഭ്യത കൂടുകയും ചെയ്യും.
ആഴ്ചയിൽ 3 ദിവസമുള്ള രാമേശ്വരം – കന്യാകുമാരി ട്രെയിൻ തിരുവനന്തപുരത്തേക്കു നീട്ടിയാൽ ദൂരം കുറഞ്ഞ റൂട്ടിൽ തലസ്ഥാനത്തു നിന്ന് രാമേശ്വരം യാത്ര സാധ്യമാവും.
രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 4.15ന് കന്യാകുമാരിയിൽ എത്തുന്ന ട്രെയിൻ രാത്രി 10.15നാണ് തിരികെ പോകുന്നത്. ഏകദേശം 18 മണിക്കൂർ കന്യാകുമാരിയിൽ വെറുതെ കിടക്കുന്ന ഈ ട്രെയിൻ പ്രതിദിനമാക്കി തിരുവനന്തപുരത്തേക്കു നീട്ടുകയോ തിരുവനന്തപുരത്തു നിന്നു കൊല്ലം, ചെങ്കോട്ട
വഴി രാമേശ്വരത്തേക്കു പുതിയ ട്രെയിൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അമൃത എക്സ്പ്രസ് പിറ്റേന്ന് ഉച്ചയ്ക്കു 12.30നാണ് രാമേശ്വരത്ത് എത്തുന്നത്. കന്യാകുമാരി– രാമേശ്വരം ട്രെയിനാകട്ടെ രാത്രി 10.15ന് പുറപ്പെട്ട് രാവിലെ 5നും.
കന്യാകുമാരി ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടിയാൽ തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാമേശ്വരത്ത് രാവിലെ എത്താൻ കഴിയും.
നാഗർകോവിൽ– മഡ്ഗാവ് റൂട്ടിൽ സ്പെഷൽ ട്രെയിൻ റിസർവേഷൻ തുടങ്ങി
തിരുവനന്തപുരം ∙ ക്രിസ്മസ്, പുതുവർഷ തിരക്ക് തിരക്കു പരിഗണിച്ചു നാഗർകോവിൽ – മഡ്ഗാവ് റൂട്ടിൽ സ്പെഷൽ ട്രെയിൻ 23 നും ജനുവരി 6നും ഇടയിൽ 3 സർവീസുകൾ നടത്തും. 24നും ജനുവരി 7 നും ഇടയിലാണ് മടക്ക സർവീസ്.
ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് നാഗർകോവിലിൽ നിന്നു പുറപ്പെട്ട് (06083) പിറ്റേന്ന് രാവിലെ 8.50ന് മഡ്ഗാവിലെത്തും. മടക്കട്രെയിൻ (06084) മഡ്ഗാവിൽ നിന്ന് ബുധനാഴ്ചകളിൽ രാവിലെ 10.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് നാഗർകോവിൽ എത്തും.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, മംഗളൂരു വഴിയാണു സർവീസ്. ട്രെയിൻ ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരത്തും 6.10ന് എറണാകുളം ടൗണിലും രാത്രി 10.37ന് കോഴിക്കോടും എത്തും.
തേഡ് എസി–2, സ്ലീപ്പർ–15, ജനറൽ സെക്കൻഡ്– 4 എന്നിങ്ങനെയാണു കോച്ചുകൾ. റിസർവേഷൻ ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

