തിരുവനന്തപുരം ∙ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു എന്യൂമെറേഷൻ ഫോം വിതരണം ആരംഭിച്ചു. ബിഎൽഒമാരുടെ നേതൃത്വത്തിൽ ആദ്യ ദിനം പ്രമുഖരുടെയും മുതിർന്ന പൗരന്മാരുടെയും വീടുകളിലാണ് ഫോമുകൾ വിതരണം ചെയ്തത്.
ഇതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.
കേൽക്കർ നേരിട്ട് മുതിർന്ന ചലച്ചിത്രതാരം മധുവിന് എന്യൂമെറേഷൻ ഫോം നൽകി പൂരിപ്പിച്ചു സ്വീകരിച്ചു.
സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച രാത്രി 8 മണി വരെ ഏകദേശം 207528 പേർക്ക് എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് ഡോ. രത്തൻ യു.
കേൽക്കർ അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡേറ്റയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

