തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ ആരും തിരിഞ്ഞുനോക്കാതെ 2 ദിവസം തറയിൽ കിടന്ന രോഗി പിന്നീട് ചികിത്സ കിട്ടിയെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം മരിച്ചു. കണ്ണൂർ കുടിയാന്മല ഏരുവേശ്ശി കൊച്ചുപുരയ്ക്കൽ കെ.പി.ശ്രീഹരി(49) ആണ് മരിച്ചത്.
മൃതദേഹം മോർച്ചറിയിൽ. കരമനയിൽ ജോലി ചെയ്തിരുന്ന വർക്ഷോപ്പിൽ കുഴഞ്ഞുവീണ ശ്രീഹരിയെ പക്ഷാഘാതം മൂലം അബോധാവസ്ഥയിൽ കഴിഞ്ഞ 19നാണു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
രണ്ടാം വാർഡിൽ പ്രവേശിപ്പിച്ച്, ആശുപത്രിയിലെത്തിച്ചവർ മടങ്ങിയ ശേഷം കട്ടിലിൽ നിന്നു വീണു. തുടർന്ന് 2 ദിവസം ചികിത്സ ലഭിക്കാതെ ശ്രീഹരി തറയിൽ തന്നെ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഭാര്യ പ്രീത കണ്ണൂരിൽ നിന്നെത്തിയ ശേഷമാണ് പിന്നീടു ചികിത്സ ലഭിച്ചത്. വിദേശത്തു ജോലി ചെയ്യുന്ന പ്രീതയ്ക്കു മടങ്ങേണ്ടിയിരുന്നതിനാൽ ഏതാനും ദിവസമേ ഇവർ ശ്രീഹരിക്കൊപ്പമുണ്ടായിരുന്നുള്ളൂ.
കാലിൽ നീര് മൂലം ശ്രീഹരിക്ക് 16ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പിറ്റേന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
18ന് വയറുവേദന മൂലം വീണ്ടും എത്തിയെങ്കിലും അന്ന് പരിശോധന നടത്താതെ തിരികെ അയച്ചെന്നാണ് ആരോപണം. പിറ്റേന്നാണ് കുഴഞ്ഞുവീഴുന്നതും ശരീരത്തിന്റെ ഒരുവശം പൂർണമായി തളരുന്നതും.
വർക്ഷോപ്പിൽ നിന്ന് ശ്രീഹരിയെ സ്ഥാപന ഉടമ സതീശനും സംഘവുമാണ് ആശുപത്രിയിൽ എത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]