തിരുവനന്തപുരം ∙ നഗര കവാട ജംക്ഷനുകളിലെ കുരുക്കിന് പരിഹാരമായി ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം നിലവിൽ വന്നു.
അനധികൃത പാർക്കിങ് തടയുന്നതിലൂടെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കാം എന്ന കണക്കുകൂട്ടലിൽ 38 റോഡുകളിൽ പാർക്കിങ്ങും അല്ലാത്ത സ്ഥലങ്ങളിൽ പാർക്കിങ് നിരോധനവും ആണ് പൊലീസ് എർപ്പെടുത്തിയത്. പുതിയ സംവിധാനത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പൊതു ജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. [email protected] എന്ന ഇ മെയിലിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.
ഇതു കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന ജംക്ഷനുകളിലെ കുരുക്ക് കാരണമുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം, 38 റോഡുകളിൽ പണം നൽകി പാർക്ക് ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്താനും അല്ലാത്ത സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാനും തീരുമാനിച്ചു.
ഓണ സമയത്ത് പരിഷ്കാരം നടപ്പാക്കുന്നതു സംബന്ധിച്ച് വിഭിന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഏറ്റവും തിരക്കേറിയ സമയത്ത്
പരിഷ്കാരം നടപ്പാക്കിയാൽ നഗരത്തിലെ കുരുക്ക് സംബന്ധിച്ച് യഥാർഥ ചിത്രം ലഭിക്കുമെന്ന ട്രാഫിക് പൊലീസിന്റെ അഭിപ്രായം പരിഗണിച്ചാണ് ഇന്നലെ മുതൽ പരിഷ്കാരം നടപ്പാക്കിത്തുടങ്ങിയത്.പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പാർക്കിങ്ങും നോ പാർക്കിങ്ങും ഏർപ്പെടുത്തേണ്ട
റോഡുകളുടെ പട്ടിക അന്തിമമായി പുറത്തിറക്കും ഇതിനു ശേഷമാകും നിയമ ലംഘനത്തിന് പിഴ ഈടാക്കി തുടങ്ങുകയെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷയ്ക്ക് 1200 പൊലീസുകാർ
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തോടനുബന്ധിച്ചു നഗരത്തിൽ സുരക്ഷയൊരുക്കാൻ 1200 പൊലീസുകാരെ വിന്യസിക്കും. നഗരത്തെ 9 സോണുകളായും 22 ഡിവിഷനുകളായും 71 സെക്ടറുകളായും തിരിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.
ഓണാഘോഷ പരിപാടികളുടെ പ്രധാന വേദിയിൽ പൊലീസിന്റെ സ്പെഷൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ നിലവിലുള്ള ക്യാമറകൾക്ക് പുറമേ ഉത്സവ മേഖലകളിൽ 107 ക്യാമറകൾ കുടി അധികമായി സ്ഥാപിച്ചു. പ്രധാന വേദികളായ കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം തുടങ്ങി എല്ലാ വേദികളിലും പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും.
സ്ത്രീകളെ ശല്യപ്പെടുത്തുന്നതു തടയുന്നതിനായി വനിതാ പൊലീസ് സ്ക്വാഡുകളെയും മറ്റു കുറ്റകൃത്യങ്ങൾ തടയുന്നതിനു ഷാഡോ പൊലീസ് സഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പേ ആൻഡ് പാർക്കിങ് സംവിധാനത്തിന് ശുപാർശ ചെയ്തിട്ടുള്ള റോഡുകൾ
വെള്ളയമ്പലം – തൈക്കാട് റോഡിൽ വിമൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ, ശ്രീമൂലം ക്ലബ് മുതൽ കോട്ടൺഹിൽ സ്കൂളിന് മുൻവശം വരെ. തെന്നല ടവേഴ്സിന് എതിർവശം മുതൽ എആർ ക്യാംപിന്റെ ആദ്യ ഗേറ്റ് വരെ, ട്രാഫിക് ഐജി ഓഫിസിന് ശേഷം ലോഗ് ടെക് വരെ. പൊലീസ് ചീഫ് സ്റ്റോർ കഴിഞ്ഞ് ജല അതോറിറ്റി റോഡിന് എതിർവശം വരെ.
സംസം ഹോട്ടലിന് മുൻവശം. വെള്ളയമ്പലം ബസ് സ്റ്റോപ്പിന് ശേഷം ശാസ്തമംഗലം വരെ.
ജവാഹർ നഗർ റോഡ് മുതൽ ശാസ്തമംഗലം വരെ. പ്ലാമൂട് മുതൽ കുരുങ്ങാനൂർ വരെ.
കുരുങ്ങാനൂർ മുതൽ പട്ടം എസ്ബിഐ എടിഎം വരെ. കുരുങ്ങാനൂർ മുതൽ ഐഡിഎഫ്സി ബാങ്കിന് മുൻവശം വരെ.
പട്ടം ബസ് സ്റ്റോപ്പിന് ശേഷം കേന്ദ്രീയ വിദ്യാലയക്ക് മുൻവശം വരെ. കേന്ദ്രീയ വുദ്യാലയ മുതൽ കേശവദാസപുരം കാർ പാലസ് വരെ.
ശാസ്ത്ര ഭവൻ മുതൽ കേശവദാസപുരത്തെ ഒപ്ടിക്കൽ സെന്ററിന് മുൻവശം വരെ.
കുറവൻകോണം മുതൽ ബ്രഡ് ഫാക്ടറി വരെ. ജിജി ആശുപത്രിക്ക് ശേഷം പുതുപ്പള്ളി ലെയ്ൻ വരെ.
മെട്രോ സ്കാനിന് ശേഷം കുന്നിൽ ഹൈപ്പർ മാർക്കറ്റ് വരെ. ഡൊമിനോസ് പിസ സെന്റർ മുതൽ കേശവദാസപുരം മുസ്ലിം പള്ളി വരെ.
ഗ്യാസ്ട്രോ സെന്റർ മുതൽ കുമാരപുരം യുപി സ്കൂൾ വരെ. കിംസ് ബസ് സ്റ്റോപ്പിന് ശേഷം കേന്ദ്രീയ വിദ്യാലയ വരെ.
പെട്രോൾ പമ്പിന് ശേഷം യൂണിവേഴ്സിറ്റി കോളജ് ഗേറ്റിനു സമീപം വരെ. അരുണ ഹോട്ടൽ മുതൽ പാളയം മുസ്ലിം ജമാ അത്ത് വരെ.
എംജി കോളജിന്റെ ആദ്യ ഗേറ്റ് മുതൽ രണ്ടാമത്തെ ഗേറ്റ് വരെ. മോഡൽ സ്കൂൾ ബസ് സ്റ്റോപ്പിന് ശേഷം ഖാദി ബോർഡ് ഓഫിസ് വരെ.
സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ പുളിമൂട് വരെ. പുളിമൂട് മുതൽ ആയുർവേദ കോളജിന്റെ രണ്ടാമത്തെ ഗേറ്റ് വരെ.
ഓവർബ്രിജ് മുതൽ പഴവങ്ങാടി റോഡിന്റെ ഇടതു വശം.
തകരപ്പറമ്പ് ഫ്ലൈ ഓവർ മുതൽ പഴവങ്ങാടി വരെ റോഡിന്റെ വലതു വശം. കാമാക്ഷി ദേവീക്ഷേത്രം മുതൽ കിള്ളിപ്പാലം വരെ.
ഇന്ത്യൻ ഓയിൽ പമ്പ് മുതൽ ആണ്ടിയിറക്കം വരെ. കരമന ബസ് ബേ മുതൽ കൽപാളയം വരെ.
മേലെ പഴവങ്ങാടി– പവർഹൗസ് റോഡിലെ ഫ്ലൈ ഓവറിന് കീഴിൽ. ആർഎംഎസ്– എസ്എസ് കോവിൽ റോഡിന്റെ ഇടതു വശം.
ആയുർവേദ കോളജ് – കുന്നുംപുറം റോഡിന്റെ വലതു വശം. തൈക്കാട് ഇശക്കി അമ്മൻ ക്ഷേത്രം മുതൽ മേട്ടുക്കട
റിലയൻസ് ഫ്രഷ് വരെ. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗേറ്റ് മുതൽ മേട്ടുക്കട
അമൃത ഹോട്ടൽ വരെ. പേട്ട
റെയിൽവേ സ്റ്റേഷൻ റോഡ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]