എസ്എഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാനത്ത് പൊലീസ് അതിക്രൂരമായ വേട്ടയാടലാണ് നടത്തുന്നതെന്ന് സിപിഎം നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു.
വിദ്യാർഥി വേട്ടയ്ക്കായി പൊലീസിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജുകളിലും ഹോസ്റ്റലുകളിലും അതിക്രമിച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലാപശ്രമങ്ങളുടെ ഭാഗമായി ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങൾ എറിഞ്ഞു.
സംഭവത്തിൽ ഹോസ്റ്റലിലുണ്ടായിരുന്ന ഒരു പിജി വിദ്യാർാനിയുടെ വാഹനം പൂർണ്ണമായും കത്തിനശിച്ചു. മന്ത്രി ഒ.ജെ.
ജനീഷ്ന്റെ പൂർണ്ണ ഒത്താശയോടെയും നിർദ്ദേശപ്രകാരവുമാണ് ഹോസ്റ്റൽ തകർക്കുന്നതിനായി പൊലീസും കോൺഗ്രസും സംയുക്തമായി പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.
ഇതിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള 5 വിദ്യാർഥികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നു കിടന്ന വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധങ്ങൾക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്. മന്ത്രിമാരുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധങ്ങൾ ഉയരുന്നത് ഇതദ്യത്തെ സംഭവമല്ല.
താൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കെഎസ്യു, എംഎസ്എഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ ഒരു ഡസനിലധികം തവണ തനിക്ക് നേരെ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കാലത്തൊന്നും ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താനോ സമരം ചെയ്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനോ തയ്യാറായിരുന്നില്ലെന്നും വി.
ശിവൻകുട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

