തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 6 വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപ ചടങ്ങുകൾക്കു മുന്നോടിയായി ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കിഴക്കേ നടയിലെ ഗോപുര മുഖത്തിന്റെ അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങും ആണ് ആദ്യം നടത്തുന്നത്.
മുറജപത്തോടൊപ്പം ജലജപവും നടത്തുന്നതിനാൽ പത്മതീർഥവും ശുചിയാക്കും. ഒരു മാസം മുൻപ് ആരംഭിച്ച ഗോപുരങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത മാസം പൂർത്തിയാകും. തഞ്ചാവൂരിൽ നിന്നുള്ള ശിൽപികളാണ് ഇതിന് നേതൃത്വം നൽകുന്നത്.
തൊഴിലാളികൾക്ക് കയറാനായി കൂറ്റൻ ഗോവണി നിർമിച്ചു.
നാലു നടകളിലെയും ഗോപുരങ്ങളുടെ അറ്റകുറ്റപ്പണി സ്വകാര്യ സ്പോൺസർഷിപ് വഴിയാണ് നടത്തുന്നത്.നവംബർ 20ന് ആണ് മുറജപ ചടങ്ങുകൾ ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി 14ന് ലക്ഷദീപത്തോടെ സമാപിക്കും.
തിരുവോണ ദിവസം ഓണവില്ല് സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര അധികൃതർ അറിയിച്ചു. ഭക്തർക്കായി 14 കൂട്ടം കറികളും പാലട
പ്രഥമനും ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യ തയാറാക്കുന്നുണ്ട്. ഇക്കുറി പതിനായിരം പേർക്കാണ് സദ്യ ഒരുക്കുന്നത്.
കിഴക്കേനടയിൽ ജീവനക്കാർ കൂറ്റൻ അത്തപ്പൂക്കളവും ഒരുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]