തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്ച (2026 ഏപ്രിൽ 4) 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്സേജ്, ബേക്കറി, മേട്ടുകട, തൈക്കാട്, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, കരമന, നീറമൺകര, പാപ്പനംകോട്, പൂജപ്പുര, ജഗതി റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട് കൈമനം, പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂർ, തൈക്കാട്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന ഭാഗങ്ങളിലേക്കു ഗതാഗതം നിയന്ത്രിക്കും. ∙വെള്ളയമ്പലം ഭാഗത്തു നിന്നു വഴുതക്കാട് വഴി തമ്പാനൂർ, കിഴക്കേക്കോട്ട
ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം-മ്യൂസിയം-എൽഎംഎസ്- പാളയം- സ്റ്റാച്ച്യൂ- ഓവർബ്രിജ് വഴി പോകണം.
∙പാപ്പനംകോട് ഭാഗത്തു നിന്നു കരമന വഴി തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്കു പോകേണ്ട
വാഹനങ്ങൾ കൈമനം- മരുതൂർ കടവ്-മധു പാലം-തിരുവല്ലം-മണക്കാട് -അട്ടക്കുളങ്ങര- ഈസ്റ്റ് ഫോർട്ട് വഴി പോകണം
∙തമ്പാനൂർ കിഴക്കേക്കോട്ട ഭാഗങ്ങളിൽ നിന്നു കരമന വഴി പാപ്പനംകോട്, നേമം ഭാഗങ്ങളിലേക്കു പോകേണ്ട
വാഹനങ്ങൾ ഓവർ ബ്രിജ് അട്ടക്കുളങ്ങര -മണക്കാട്-തിരുവല്ലം-മധുപാലം -കൈമനം വഴി പോകണം.
∙തിരുമല ഭാഗത്തു നിന്നു പൂജപ്പുര, കരമന വഴി പോകേണ്ട വാഹനങ്ങൾ പള്ളിമുക്ക് -ഇടപ്പഴിഞ്ഞി -ശ്രീമൂലം ക്ലബ് ജംക്ഷൻ-ആൽത്തറ-കെൽട്രോൺ-മ്യൂസിയം-എൽഎംഎസ് -പാളയം -സ്റ്റാച്ച്യൂ-ഓവർ ബ്രിജ് വഴി പോകണം.
∙വെള്ളയമ്പലം,പട്ടം, കേശവദാസപുരം ഭാഗത്തു നിന്നു പാപ്പനംകോട്, നേമം , നെയ്യാറ്റിൻകര ഭാഗങ്ങളിലേയ്ക്കു പോകേണ്ട
വാഹനങ്ങൾ വെള്ളയമ്പലം -ശാസ്തമംഗലം- ഇടപ്പഴിഞ്ഞി -തിരുമല -തൃക്കണ്ണാപുരം -വെളളായണി വഴി പോകണം.
∙വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു വരുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ , കല്ലുംമൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

