തിരുവനന്തപുരം ∙ ‘ഡോക്ടറേ, അടുത്ത മാസത്തേക്കു വച്ചിരിക്കുന്ന എന്റെ ഹെർണിയയുടെ ഓപ്പറേഷൻ സമയത്തു തന്നെ നടക്കുമോ?’ രോഗിയുടെ ചോദ്യം പിജി ഡോക്ടറോട് ആയിരുന്നു. ഉറപ്പൊന്നും പറയാൻ കഴിയില്ലെന്ന് പിജി ഡോക്ടർ.
സമരത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 9 മുതൽ അനിശ്ചിതകാലത്തേക്കു ശസ്ത്രക്രിയകൾ നിർത്താനാണു തീരുമാനം. അങ്ങനെ സംഭവിച്ചാൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നീട്ടിവയ്ക്കുമെന്നും ആശുപത്രി ജീവനക്കാരന്റെ ഓർമപ്പെടുത്തൽ.
‘പ്രൈവറ്റ് ആശുപത്രിയിൽ പോകാമെന്നു വച്ചാൽ കയ്യിൽ കാശില്ല. കാരുണ്യ ഇൻഷുറൻസാണെങ്കിൽ പ്രൈവറ്റിൽ എടുക്കുന്നുമില്ല.
ഇതൊക്കെ ആരോടു പറയാൻ?’ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയ രോഗിയുടെ സങ്കടമായിരുന്നു ഇത്.
മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപി ബഹിഷ്കരണം തുടങ്ങിയതു രോഗീപരിചരണത്തെ ബാധിച്ചു തുടങ്ങി. ഒപിയിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്.
തുടർ ചികിത്സയ്ക്ക് എത്തുന്നവർക്ക് പ്രധാന ഡോക്ടറെ കാണണം. പക്ഷേ, ഉള്ളതു മെഡിക്കൽ വിദ്യാർഥികൾ.
കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾ ബാധിച്ചവർ ഒപിയിൽ ഡോക്ടറെ കാണാൻ വരും. അവർക്ക് സീനിയർ ഡോക്ടറുടെ സേവനം ലഭിക്കില്ല.
ഉടൻ ചികിത്സ വേണ്ട രോഗങ്ങളുമായി ഒപിയിൽ എത്തുന്നവരുമുണ്ട്.
അവരെ കാഷ്വൽറ്റിയിലേക്ക് അയയ്ക്കാനാണു നിർദേശം. അവിടെ സീനിയർ ഡോക്ടർമാരുടെ സേവനം ലഭിക്കും.
ഒപിയിൽ തിരക്കു കൂടുമ്പോൾ എല്ലാവരേയും കൃത്യമായി പരിശോധിക്കാനാകില്ല. അത്യാവശ്യ മരുന്നുകൾ നിർദേശിച്ചു മടക്കി അയയ്ക്കാനേ നിവൃത്തിയുള്ളൂ.
അതിനാൽ പലരുടെയും രോഗം കണ്ടെത്താനോ അടിയന്തര ചികിത്സ ഉറപ്പാക്കാനോ സാധിക്കില്ല. 6 MINUTES AGO 48 MINUTES AGO 3 HOURS 17 MINUTES AGO ഒപി ബഹിഷ്കരണത്തിന്റെ ഭാഗമായി കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ്, ട്രഷറർ ഡോ.വി.സജിത്ത് വി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. ബിനോയ് യൂണിറ്റ് ഭാരവാഹികളായ ഡോ.ആർ,രാധിക, ഡോ.
ജോബി, ഡോ.ആർ.ഷിബു, ഡോ. ഷെഫ്ന എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

