ജോലി കഴിഞ്ഞ് വൈകിയെത്തുന്ന തോട്ടം തൊഴിലാളികളായ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊന്മുടി ഗവ: യുപിഎസ് തുടക്കമിട്ട സായാഹ്ന ഭക്ഷണ പദ്ധതിയ്ക്ക് കൈത്താങ്ങായി മൂന്ന് ‘പ്രിയദർശിനി’മാർ.
അധ്യാപകരായ പി.നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നിവർ ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതിയിലൂടെ ലാഭിക്കുന്ന തുക സായാഹ്ന ഭക്ഷണ പദ്ധതിയിലേക്ക് നൽകി. തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ വൈകി വീട്ടിലെത്തുന്ന സാഹചര്യം ഉള്ളതിനാൽ കുട്ടികൾക്ക് കൃത്യ സമയത്ത് ഭക്ഷണം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മൂന്ന് വർഷം മുൻപ് സായാഹ്ന ഭക്ഷണ പദ്ധതി കൊണ്ടു വന്നത്.
സ്പോൺസർമാരുടെ സഹായം കൂടി തേടിയായിരുന്നു പദ്ധതി. അപ്പോഴും ഭക്ഷണ പദ്ധതിയിലെ പോഷകാഹാരം ഉറപ്പാക്കാൻ കൂടുതൽ തുക വേണ്ടി വന്നു.
പിന്നാലെ ഈ ദൗത്യം ‘പ്രിയദർശിനി’മാർ ഏറ്റെടുക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിനിയായ നിമിഷയും പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ശാലു പൗലോസും പൊന്മുടിയിൽ നിന്നും 26 കിലോ മീറ്റർ അകലെ വിതുരയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഓരോരുത്തരും ബസ് യാത്രയ്ക്കായി ഒരു ദിവസം ചെലവാക്കേണ്ട 56 രൂപയാണ് ‘പ്രിയദർശിനി’ പദ്ധതിയിലൂടെ ലാഭിക്കുന്നത്.
മൂന്ന് പേരും കൂടി 168 രൂപ ദിവസവും ലാഭം. ഈ തുകയാണ് ഭക്ഷണ പദ്ധതിയിലേക്ക് അധ്യാപികർ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

