തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കൾ നിരുപാധികമായി മാപ്പുപറയണമെന്നും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഒരു എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ മോർച്ച കെപിസിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ അമ്മയെ വരെ അധിക്ഷേപിക്കുന്ന നേതാക്കളെ സംരക്ഷിക്കുന്ന കോൺഗ്രസ് പാർട്ടി, രാഹുൽ മാങ്കൂട്ടത്തിലിനും സംരക്ഷണം ഒരുക്കുന്നതിൽ അത്ഭുതപ്പെടുന്നില്ലെന്ന് നവ്യ ഹരിദാസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം. കോൺഗ്രസ് സ്വീകരിക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരായാണ് മഹിളാമോർച്ചയുടെ പ്രതിഷേധം. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ കീഴിലും സംസ്ഥാന നേതൃത്വത്തിലും കോൺഗ്രസ് നേതാക്കളുടെ അഴിഞ്ഞാട്ടമാണ് കാണുന്നത്.
ബിഹാറിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപമാനിച്ചുകൊണ്ടുള്ള പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം.
ബിജെപി സംസ്ഥാന സെക്രട്ടറി എൻ പി അഞ്ജന, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലീന, പ്രൊഫ. വി ടി രമ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിനി മനോജ്, ശ്രീജ, ആർ.സി.
ബീന എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]