തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് സ്വാഗതം ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി .എസ് പ്രശാന്ത് നിർവഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ മാസം 20 ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി ആഗോള അയ്യപ്പ സംഗമത്തിൽ ഭക്തർക്ക് രജിസ്റ്റർ ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.
എ.അജികുമാർ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ, സെക്രട്ടറി എസ് .ബിന്ദു ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി ബിജു എന്നിവർ സ്വാഗതസംഘം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]