വെള്ളനാട് ∙ പുതുക്കുളങ്ങര– കുരിശ്ശടി– മുണ്ടേല റോഡിൽ ടാറിങ് തകർന്നതോടെ യാത്ര ദുരിതത്തിൽ. ടാറിങ് കേടായി രൂപപ്പെട്ട
കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു കാരണം കാൽനട യാത്രയും ദുസ്സഹം.
40 കുടുംബങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന റോഡാണിത്. ഒന്നര കിലോമീറ്ററിലധികം വരുന്ന റോഡിലൂടെയുള്ള വാഹനയാത്ര ദുരിതത്തിലായിട്ട് വർഷങ്ങളായി. റോഡിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ സർക്കസ്സുകാരന്റെ മെയ്വഴക്കം വേണം.
അതേ സമയം റോഡിന്റെ നവീകരണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കരാർ ആയെന്നും ഉടൻ ജോലികൾ ആരംഭിക്കുമെന്നും പഞ്ചായത്തംഗം അനൂപ് ശോഭൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]