
എംഎസ്സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിടും; ക്യാപ്റ്റൻ തൃശൂർ സ്വദേശി വില്ലി ആന്റണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം ∙ മലയാളി ക്യാപ്റ്റൻ നയിക്കുന്ന മറ്റൊരു കണ്ടെയ്നർ ഭീമൻ കൂടി വിഴിഞ്ഞത്തേക്ക്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് നാളെ എത്തുന്ന എംഎസ്സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന കൊറിയ, സിങ്കപ്പൂർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.