തിരുവനന്തപുരം ∙ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അമേരിക്കയിലെ മയോ ക്ലിനിക്ക്, ലോകാരോഗ്യ സംഘടന, രാജ്യത്തിനകത്തും പുറത്തുമുള്ള കാൻസർ രോഗ വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് കാൻസർ പ്രതിരോധ സംഗമം ജനുവരി 16 മുതൽ 18 വരെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടക്കും. കാൻസർ സേഫ് കേരള എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.
കാൻസർ വരാനുള്ള സാധ്യത എങ്ങനെ തടയാം, പ്രതിരോധിക്കാം, കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് സംഗമത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജിസ്റ്റ്സ്, ഇന്ത്യൻ റേഡിയോളജി ആൻഡ് ഇമേജിങ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ – കേരള സംസ്ഥാന ശാഖ, അസ്സോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ – കേരള സംസ്ഥാന ഘടകം,
കേരള മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് അസോസിയേഷൻ എന്നീ സംഘടനകളും രാജ്യാന്തര ക്യാൻസർ കെയർ നെറ്റ്വർക്ക് USA, വേൾഡ് മലയാളി കൗൺസിൽ, കേരള ആരോഗ്യ സർവകലാശാല, ആസ്റ്റർ ഇന്ത്യ, അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, എസ് യു ടി ആശുപത്രി പട്ടം, ഗോകുലം മെഡിക്കൽ കോളജ്, നിംസ് മെഡിസിറ്റി, എസ്. കെ ഹോസ്പിറ്റൽ, ജിജി ഹോസ്പിറ്റൽ, പ്രാണ് ആശുപത്രി, ഹാൻസ് ഫൗണ്ടേഷൻ, മലബാർ കാൻസർ കെയർ സൊസൈറ്റി, എന്നീ സംഘടനകളും ആശുപത്രികളുമാണ് ഇതിന് മുൻകൈയെടുക്കുന്നത്.
മയോ ക്ലിനിക്കിൽ നിന്നുള്ള ഡോക്ടർമാർ, ലോകാരോഗ്യ സംഘടന, ചൈന, റഷ്യ, ആംസ്റ്റർ ഡാം, ബഹറിൻ, ഒമാൻ, കാനഡ, ടാറ്റ മെമ്മോറിയൽ ആശുപത്രി, ആസ്റ്റർ ഇന്ത്യ, അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, കേരള സർക്കാരിന്റെ കീഴിലുള്ള 3 ക്യാൻസർ സെന്ററിൽ ഉള്ള വിദഗ്ധർ, തുടങ്ങി ലോകപ്രശസ്തരായിട്ടുള്ള 200 ഓളം ഡോക്ടർമാർ പങ്കെടുക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

