ചെന്നൈ ∙ ഓണത്തിരക്കിനു പരിഹാരമായി കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും റെയിൽവേ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾക്ക് യാത്രക്കാരില്ല. സ്ഥിരം ട്രെയിനുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലുള്ളപ്പോഴാണു നേരത്തേ പ്രഖ്യാപിക്കാത്തതിനാൽ സ്പെഷലുകൾ കാലിയായി ഓടുന്നത്.
ചെന്നൈ സെൻട്രലിൽ നിന്ന് ഞായർ ഉച്ചയ്ക്ക് 12.45നു തിരുവനന്തപുരം നോർത്തിലേക്കു പുറപ്പെട്ട ട്രെയിനിൽ 800ലേറെ സീറ്റുകൾ ബാക്കിയുണ്ടായിരുന്നു.
ട്രെയിൻ പുറപ്പെടുന്നതിനു തലേന്നു രാത്രി 9നു ശേഷമാണു വിവരം റെയിൽവേ പുറത്തു വിട്ടത്. ഒരാഴ്ച മുൻപെങ്കിലും അറിയിച്ചിരുന്നെങ്കിൽ, ഒട്ടേറെ പേർക്ക് ഓണത്തിന് നാട്ടിൽ എത്താമായിരുന്നു.
വടക്കൻ ജില്ലകൾ വഴി കടന്നു പോകുന്ന വില്ലുപുരം–ഉധ്ന സ്പെഷൽ ട്രെയിൻ ഇന്ന് ഉച്ചയ്ക്കു 12.34നു താംബരത്ത് നിന്നാണു പുറപ്പെടുന്നത്.
ഈ ട്രെയിനിലും 500ലേറെ സീറ്റുകൾ ബാക്കിയാണ്. മലബാറിലേക്ക് ടിക്കറ്റ് ഇല്ലാത്തതിനാൽ ഓണത്തിന് നാട്ടിലേക്കുള്ള യാത്ര തന്നെ ഒട്ടേറെപ്പേർ ഒഴിവാക്കിയിരുന്നു.
ജൂലൈയിൽ തന്നെ കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും ഓണ ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും അവഗണന തുടർന്ന റെയിൽവേ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സ്പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകിപ്പിച്ചതാണ് വിനയായത്.
ഓണക്കാലത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ
തിരുവനന്തപുരം ∙ ഓണക്കാലത്തെ തിരക്ക് പരിഹരിക്കാൻ റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു.
∙ ട്രെയിൻ നമ്പർ 06137: തിരുവനന്തപുരം നോർത്ത്-ഉധ്ന ജംക്ഷൻ വൺവേ എക്സ്പ്രസ്. ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരം നോർത്തിൽനിന്നു പുറപ്പെടും.
നാളെ രാത്രി 11.45ന് ഉധ്ന ജംക്ഷനിൽ എത്തിച്ചേരും.
∙ 06010: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്. നാളെ വൈകിട്ട് 7.30ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
∙ 06159: വില്ലുപുരം ജംക്ഷൻ-ഉധ്ന ജംക് ഷൻ എക്സ്പ്രസ്: ഇന്ന് രാവിലെ 10.30ന് വില്ലുപുരം ജംക്ഷനിൽനിന്ന് പുറപ്പെട്ട് പാലക്കാട് വഴി അടുത്ത ദിവസം രാവിലെ 5.30ന് ഉധ്ന ജംക്ഷനിൽ എത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]