
ചിറയിൻകീഴ്∙കിഴുവിലം മുടപുരത്തു കഴിഞ്ഞ ദിവസം രാത്രി മത്സ്യവ്യാപാരിയെ വീടിനു മുന്നിലിട്ട് വെട്ടിയശേഷം വീട്ടിൽ കയറി ഒരു ലക്ഷം രൂപയും 6 പവൻ സ്വർണവും കവർന്നു. മുടപുരം ഡീസന്റ് മുക്ക് ബൈത്തുൽ അഫ്സലിൽ ഷാജഹാനെ(68)നെയാണു രാത്രി രണ്ടര മണിയോടെ വെട്ടിപ്പരുക്കേൽപിച്ചത്.
കടപ്പുറത്തുനിന്നു രാത്രി വിൽപനയ്ക്കായി മത്സ്യമെടുക്കാൻ വീട്ടിൽനിന്നു തിരിക്കുന്നതിനിടെ വീടിനു സമീപം ഒളിഞ്ഞിരുന്ന മൂന്നുപേരടങ്ങുന്ന സംഘം വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപ അപഹരിക്കുകയും ചെയ്തു.
തുടർന്നു വീടിനുള്ളിലേക്കു കയറിയ അക്രമി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യാമാതാവിന്റെ കഴുത്തിൽ കിടന്ന ആറുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മുങ്ങുകയായിരുന്നു. മൂവരും മഴക്കോട്ട് ധരിച്ചിരുന്നു .
രക്തത്തിൽ കുളിച്ചുകിടന്ന ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]