
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിവിൽ സർവീസ് പരിശീലനം: തിരുവനന്തപുരം ∙ കിലെ ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് പരിശീലനം നൽകുന്നു. www.kile.kerala.gov.in/kileiasacademy, 80757 68537, 0471-2479966.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ കെൽട്രോണിന്റെ ആറ്റിങ്ങൽ, കഴക്കൂട്ടം നോളജ് സെന്ററുകളിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 94956 80765, 95394 80765
ജു-ജിത്സു ക്യാംപ്
തിരുവനന്തപുരം ∙ ശാസ്തമംഗലം ആർഎഫ്സി ഫൈറ്റ് ക്ലബ്ബിൽ ജില്ലാ ജു–ജിത്സു ക്യാംപ് നടത്തുന്നു. ട്രിവാൻഡ്രം ജു–ജിത്സു അസോസിയേഷനാണ് സംഘാടകർ. ഫോൺ: 88487 07092.
ശിൽപശാല
തിരുവനന്തപുരം ∙ കുട്ടികളിൽ ചലച്ചിത്രാസ്വാദനശീലം വളർത്തുന്നതിന് സംസ്ഥാന ചലച്ചിത്ര അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 82898 62049.
ടെറാക്കോട്ട ട്രെയ്നിങ്
തിരുവനന്തപുരം ∙ സംസ്ഥാന നിർമിതി കേന്ദ്രത്തിൽ തിരുവനന്തപുരം നിർമിതി ട്രെയ്നിങ് സെന്റർ വട്ടിയൂർക്കാവ് കേന്ദ്രത്തിൽ 45 ദിവസം ദൈർഘ്യമുള്ള ടെറാക്കോട്ട ട്രെയ്നിങിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം നേരിട്ടും www.nirmithi.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 94466 16253.
പ്ലസ് വൺ അഡ്മിഷൻ
തിരുവനന്തപുരം∙ ജ്യോതിസ് സെൻട്രൽ സ്കൂൾ കഴക്കൂട്ടം, ആറ്റിങ്ങൽ, വർക്കല കേന്ദ്രങ്ങളിൽ പ്ലസ് വൺ ക്ലാസിലേക്ക് അഡ്മിഷൻ തുടരുന്നു. കുറച്ചു സീറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പ്രീ-കെ ജി, എൽകെജി തുടങ്ങി മറ്റുള്ള ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുന്നു.