തിരുവനന്തപുരം ∙ ഇരണിയൽ സ്റ്റേഷനിലെ യാഡ് റീമോഡലിങ്ങിന്റെ ഭാഗമായി 2 ദിവസം കൂടി ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നും നാളെയും പൂർണമായി റദ്ദാക്കിയവ:
56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ.
ഇന്നും നാളെയും ഭാഗികമായി റദ്ദാക്കിയവ:
∙ മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു സർവീസ് ആരംഭിക്കും.
മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
∙ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്തു നിന്നു സർവീസ് ആരംഭിക്കും.
∙ 29ന് പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് (16381) കുഴിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
30, 31 തീയതികളിൽ പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
∙ ഏപ്രിൽ 1,2, 3 തീയതികളിൽ കന്യാകുമാരി–പുണെ ജയന്തി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും.
ഇന്നും നാളെയും തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (22627) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുനെൽവേലിയിൽ നിന്ന് യാത്ര ആരംഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

