തിരുവനന്തപുരം ∙ സംസ്ഥാന വനിതാ വികസന കോർപറേഷൻ (കെഎസ്ഡബ്ല്യുഡിസി) സംഘടിപ്പിക്കുന്ന ‘എസ്കലേറാ വനിതാ ഫെസ്റ്റ് – 2026’ന്റെ ഭാഗമായി വനിതകളുടെ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശത്ത് എഐജി (പഴ്സനൽ) പൂങ്കുഴലി ഐപിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകൾ സുരക്ഷിതരാണ് എന്ന് പറയുന്നതിലുപരി, സുരക്ഷിതരാണെന്ന ആത്മവിശ്വാസം സ്ത്രീകൾക്ക് തന്നെ ഉണ്ടാകണമെന്ന് പൂങ്കുഴലി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശമാണ് റാലി ഉയർത്തിപ്പിടിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കെഎസ്ഡബ്ല്യുഡിസി മാനേജിങ് ഡയറക്ടർ വി.സി.ബിന്ദു പറഞ്ഞു.
ഫെബ്രുവരി 3 മുതൽ 9 വരെ കനകക്കുന്നിലാണ് വനിതാ കേന്ദ്ര കേന്ദ്രീകൃത പരിപാടിയായ ‘എസ്കലേറാ – 2026’ സംഘടിപ്പിച്ചത്.
വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന വനിതാ വികസന കോർപറേഷനും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. ‘കരുത്താർന്ന പെൺ ചുവടുകൾ, കരുതലോടെ കേരളം മുന്നോട്ട്’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ 200ലധികം വനിതാ സംരംഭകർ പങ്കെടുക്കുന്നുണ്ട്.
9 MINUTES AGO 18 MINUTES AGO 26 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

