
കുറ്റൂർ ∙ വളവും തിരിവുമില്ലാത്ത റോഡ്. ഇവിടെ അപകടം വരുന്നതും നേർരേഖയിൽ തന്നെയാണ്.
ദേശീയ പാതയുടെ ഭാഗവും ഒന്നാം നമ്പർ സംസ്ഥാന പാതയുമായ എംസി റോഡിൽ കുറ്റൂർ വരട്ടാർ പാലം മുതൽ തോണ്ടറ പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗത്തിന്റെ സ്ഥിതിയാണിത്. ഇവിടെ ഇന്നലെ രണ്ടപകടം നടന്നു.
രാവിലെ 9നാണ് ആദ്യത്തെ അപകടം.
ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്കു വരികയാണ് ഒരു കാർ. അതിന്റെ പിന്നിലായി ബൈക്കിൽ രണ്ടുപേർ.
യുവാവാണ് ബൈക്ക് ഓടിക്കുന്നത്. ഗവ.
ഹയർ സെക്കൻഡറി സ്കൂളിനു മുൻപിലെത്തിയപ്പോൾ കാർ പെട്ടന്ന് വലത്തേക്ക് വെട്ടിതിരിച്ചു. പുറകേ വന്ന ബൈക്കുകാരൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. ഒന്നും ചെയ്യാനും സമയം കിട്ടിയില്ല.
അപ്പോഴേക്കും വെട്ടിതിരിച്ച കാറിൽ ബൈക്ക് ഇടിച്ചു. ബൈക്കിലുണ്ടായിരുന്ന മാന്നാർ കുട്ടംപേരൂർ മംഗലത്തേക്കാട്ടിൽ തെക്കേതിൽ രാഹുൽരാജ്, കെ.ജെ.ഓമന എന്നിവർ സിനിമാ സ്റ്റൈലിൽ പറന്ന് കാറിനു മറുവശത്തെത്തി വീണു.
ഇരുവരും പരുക്കേറ്റ് ആശുപത്രിയിലുമായി.
രണ്ടാമത്തെ അപകടം വൈകിട്ട് 3.45ന് തോണ്ടറ പാലത്തിലാണ്. തിരുവനന്തപുരത്തു നിന്നു ചങ്ങനാശേരിക്കു പോയ കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് റോഡിൽ കുറുകെ നിന്നു.
ഈ സമയം വന്ന മറ്റൊരു കാർ കുറുകെ കിടന്ന കാറിലിടിച്ചു. ആർക്കും പരുക്കില്ല.
2 അപകടത്തിലും അര മണിക്കൂർ വീതം ഗതാഗതം തടസ്സപ്പെട്ടു.
ഒരുപാളി കൂടി ടാറിട്ടു; വെള്ളവരകൾ ഇട്ടില്ല
ഇവിടെ അപകടം ഇപ്പോൾ പതിവു സംഭവമാണ്. എംസി റോഡ് 2 മാസം മുൻപ് ദേശീയ പാത വിഭാഗം പുനരുദ്ധരിച്ചു.
നിലവിലുള്ള ടാറിങിന്റെ മുകളിൽ ഒരു പാളി ടാറിങ് കൂടി നടത്തി. അതോടെ റോഡ് അമിത വേഗത്തിനു വഴിമാറി. ടാറിങ് നടത്തി 2 മാസം കഴിഞ്ഞിട്ടും ഇതുവരെ റോഡുവശത്തും നടക്കും ഇടേണ്ട
വെള്ളവര പോലും ഇട്ടിട്ടില്ല. മറ്റു യാതൊരു ദിശാബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല.
വരട്ടാർ പാലം മുതൽ തോണ്ടറ പാലം വരെ റോഡ് വളരെ തിരക്കേറിയതാണ്. അതിലേറെ തിരക്കാണ് റോഡുവശത്തുളളത്. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, ബിഎസ്എൻഎൽ ഓഫിസ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സർക്കാർ ആയുർവേദാശുപത്രി, മൃഗാശുപത്രി, കുറ്റൂർ സർവീസ് സഹകരണ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, 4 സ്വകാര്യ ബാങ്കുകൾ, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയും ഇതേ റോഡുവശത്താണ്.
ഇരുവശത്തുമായി 6 ബസ് സ്റ്റോപ്പുകളുമുണ്ട്. മാമ്മൂട്ടിൽ പള്ളിയും മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴിയും ഇതേ ഭാഗത്താണ്.
പരക്കം പാഞ്ഞ് സ്വകാര്യ വാഹനങ്ങളും
നേരേ വരുന്ന വാഹനം എതിർവശത്തേക്ക് പെട്ടെന്നു തിരിയുമ്പോഴാണ് മിക്കവാറും അപകടങ്ങൾ സംഭവിക്കാറുള്ളത്.
ഇതിൽ മിക്കതും സ്വകാര്യ വാഹനങ്ങളാണ്. ചിലപ്പോൾ ഡ്രൈവർമാർ ഉറങ്ങിപോയപ്പോഴും അപകടം സംഭവിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ അമിതവേഗം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും റോഡ് കുറുകെ കടക്കാൻ ഏറെ സമയം കാത്തുനിൽക്കേണ്ടിവരുന്നു.റോഡുവശത്ത് ഇത്രയും ദൂരം നടപാത നിർമിച്ചിട്ടില്ല.
കൈവരികളും ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]