
കാടിളക്കി പന്നി വേട്ട ആരംഭിച്ചു; രണ്ടു പന്നികളെ വെടിവച്ചു കൊന്നു, ഒട്ടേറെ പന്നികൾക്കു വെടിയേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി∙ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നിതാഴം മേഖലയിൽ കാടിളക്കിയുള്ള പന്നിവേട്ട തുടങ്ങി. ജനജാഗ്രത സമിതികൾ രൂപീകരിച്ച് 10–ാം വാർഡിലാണ് പന്നിവേട്ട ആരംഭിച്ചത്. രണ്ടു പന്നികളെ വെടിവച്ചു കൊന്നു. ഒട്ടേറെ പന്നികൾക്കു വെടിയേറ്റു. കൊന്ന പന്നികളെ നിയമാനുസൃതം മറവുചെയ്തു. പന്നിയുടെ ആവാസ സ്ഥലം കണ്ടെത്തി കാടിളക്കിയാണു പന്നിവേട്ട നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പന്നിവേട്ടയ്ക്കു കർഷകസംഘം ഏരിയ സെക്രട്ടറി ആർ.ഗോവിന്ദ്, എം.എസ്.ഗോപിനാഥൻ, അജിത് അരവിന്ദൻ, ഇ.പി.അയ്യപ്പൻ നായർ, ജാഗ്രത സമിതി പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ്, സെക്രട്ടറി എച്ച്.നിയാസ്, ഷൂട്ടർമാരായ സന്തോഷ് സി.മാമ്മൻ, മനു മാത്യു എന്നിവർ നേതൃത്വം നൽകി.
വരുംദിവസങ്ങളിലും മേഖലയിൽ കൃഷിക്കും ജനങ്ങൾക്കും ഭീഷണിയായ പന്നികളെ നിർമാർജനം ചെയ്യാനുള്ള നടപടി തുടരുമെന്ന് കർഷകസംഘം ഏരിയ സെക്രട്ടറി ആർ.ഗോവിന്ദ്, മേഖല സെക്രട്ടറി കെ.പി.പ്രജിത്കുമാർ, പ്രസിഡന്റ് ഇ.പി.അയ്യപ്പൻ നായർ എന്നിവർ പ്രസംഗിച്ചു.