
പത്തനംതിട്ട ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
അധ്യാപക നിയമനം
വടശേരിക്കര:∙മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (എച്ച്എസ്എസ്റ്റി ഇംഗ്ലിഷ് ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഎസ്സി നിയമനത്തിന് നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവർക്കു അപേക്ഷിക്കാം. പട്ടികവർഗ വിഭാഗക്കാരായ നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുളള അപേക്ഷകർക്ക് അഭിമുഖത്തിൽ മുൻഗണന നൽകും. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, തോട്ടമൺ, റാന്നി 689 672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 15. 04735 227703
ഹെൽപ്പർ നിയമനം
പുളിക്കീഴ് ∙ഐസിഡിഎസ് ഓഫിസ് പരിധിയിലെ കടപ്ര പളളിപ്പടി അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പറെ നിയമിക്കുന്നു. ഏപ്രിൽ 3 വൈകിട്ട് 5ന് മുൻപായി പുളിക്കീഴ് ഐസിഡിഎസ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത: എസ്എസ്എൽസി, പ്രായപരിധി: 18-35. കടപ്ര പഞ്ചായത്ത് ഒന്നാംവാർഡ് താമസക്കാരിയായിരിക്കണം. 0469– 2610016.
ഗതാഗത നിരോധനം
തിരുവല്ല നഗരസഭയിലെ രാമൻചിറ– നാക്കട മിഷൻ ആശുപത്രി റോഡിൽ പണികൾ നടക്കുന്നതിനാൽ നാളെ മുതൽ 6വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ആശുപത്രിയിൽ എത്തേണ്ടവർക്ക് കാട്ടൂക്കര ജംക്ഷൻ വഴി പോകാം.