പത്തനംതിട്ട ∙ ജില്ലയുടെ ഗവേഷണ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള പിന്നോക്ക അവസ്ഥ മറികടക്കുന്നതിനായി പത്തനംതിട്ട
ജില്ലയിൽ ഒരു സർവകലാശാല സ്ഥാപിക്കണമെന്നും, ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കണമെന്നും ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും തേടി സംസ്ഥാനത്തിന് പുറത്തേക്കും വിദേശ രാജ്യങ്ങളിലേക്കും വലിയ തോതിലുള്ള കുടിയേറ്റം തുടരുന്ന സാഹചര്യം ജില്ലയുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയെ ഗണ്യമായി ബാധിക്കുന്നുവെന്നും ഇവിടെ ഒരു സർക്കാർ സർവകലാശാല സ്ഥാപിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യം, ഊർജ പുനരുപയോഗം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന ഒന്നായി ഈ സർവകലാശാല ഉപയോഗപ്പെടുത്താമെന്നും യോഗം സൂചിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് ജോൺ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, ഡോ. ഡി.
ഗോപി മോഹൻ, മനോജ് ഡേവിഡ് കോശി, ആൻസി തോമസ്, ചേതൻ കൈമൾ മഠം, ബിജു മലയിൽ, അങ്ങാടിക്കൽ വിജയകുമാർ എന്നിവർ സംസാരിച്ചു. 44 MINUTES AGO 1 HOUR AGO 1 HOUR 33 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

