ഇലവുംതിട്ട ∙ സ്ഥാനാർഥിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചതായി പരാതി.
മെഴുവേലി പഞ്ചായത്ത് 10ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജോ വർഗീസിന്റെ ദേഹത്താണ് ബൈക്കിലെത്തിയവർ കരി ഓയിൽ ഒഴിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിൽ പങ്കെടുത്ത് തിരികെ വാർഡിലേക്ക് വരുമ്പോൾ ഇലവുംതിട്ട-രാമൻചിറ റോഡിൽ ക്രിസ്തുരാജ കുരിശടിക്കും സമീപം ഇരുചക്ര വാഹനത്തിൽ എത്തിയാൾ വാഹനം നിർത്തിയ ശേഷം കുപ്പിയിൽ കരുതിയ കരി ഓയിൽ ഒഴിക്കുകയായിരുന്നു.
പിന്നീട് അസഭ്യം പറഞ്ഞ് ഇവിടെ നിന്ന് വേഗതയിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ ആളിന്നെ തിരിച്ചറിഞ്ഞില്ല.
രാത്രി മൊഴി എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം അറിഞ്ഞ് കെപിസിസി ജനറൽ സെക്രട്ടറി പി.
മോഹൻ രാജ് ബിജോ വർഗീസിനെ സന്ദർശിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
വിജയ് ഇന്ദുചൂഡൻ, രാധ ചന്ദ്രൻ, വിനീത അനിൽ, സുഭാനന്ദൻ, നേജോ മെഴുവേലി, ഹരികുമാർ, ആര്യ മുടവനാൽ, ബി.കെ. തഥാഗത്, സുമേഷ്, ചെങ്ങറ സോമൻ, സ്റ്റൈൻസ് ജോസ്, ജിതിൻ ബാബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

