പത്തനംതിട്ട∙ കുട്ടികളുടെ അമിത ‘സ്ക്രീൻ ടൈം’ കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന ‘കളിയും കാര്യവും’ ബോധവൽക്കരണ പരിപാടി പത്തനംതിട്ട ജില്ലയിൽ തുടരുന്നു.
27ന് പത്മശ്രീ സെൻട്രൽ സ്കൂൾ ഏനാത്ത്, അടൂർ ആൻഡ് എവർഷൈൻ റസിഡൻഷ്യൽ സ്കൂൾ, പത്തനംതിട്ട എന്നിവിടങ്ങളിലും 28ന് മാർ സേവേറിയോസ് ഹയർ സെക്കൻഡറി സ്കൂൾ & എസ്സി ഹയർ സെക്കൻഡറി സ്കൂളിലും പരിപാടി നടത്തി.
അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിലാണു കുട്ടികളെ ബോധവൽക്കരിക്കുന്നത്.
കൂടാതെ ചോദ്യോത്തര മത്സരത്തിലൂടെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം.
മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിരുന്നു.
കുട്ടികൾക്കു പുറമേ, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ചാക്യാർ കൂത്ത് പോലുള്ള കലാരൂപങ്ങൾ പല കുട്ടികളും കാണുന്നതു തന്നെ ആദ്യമായിരുന്നു.
സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള പഠനവും പലർക്കും കൗതുകമായി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പരിപാടി തുടരും.
കുട്ടികളുടെ മാനസികാരോഗ്യവും സാമ്പത്തിക അവബോധവും വളർത്തുന്നതിൽ ഈ പരിപാടി സുപ്രധാന പങ്കു വഹിക്കുമെന്നാണു പ്രതീക്ഷ.
ഇതോടനുബന്ധിച്ച ഒരു സൈക്കോളജി സെഷൻ ഉണ്ടായിരുന്നു. പത്മശ്രീ സെൻട്രൽ സ്കൂൾ, ഏനാത്ത്, അടൂർ, എവർഷൈൻ റസിഡൻഷ്യൽ സ്കൂൾ, പത്തനംതിട്ട, മോർ സേവേറിയോസ് ഹയർ സെക്കൻഡറി സ്കൂൾ ആൻഡ് എസ്സി ഹയർ സെക്കൻഡറി സ്കൂൾ, റാന്നി, ക്വിസ് മത്സരങ്ങളിൽ വിജയികൾക്ക് ഡയാന എസ്, ബ്രാഞ്ച് മാനേജർ, ആൻ മാർട്ടിൻ, മാനേജർ & ബ്രാഞ്ച് ഹെഡ്, ടോം തോമസ്, എവിപി ആൻഡ് ബ്രാഞ്ച് ഹെഡ്, റാന്നി.
പ്രത്യേക സമ്മാനങ്ങൾ നൽകി. ധനവിനിയോഗത്തെ കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും ഫെഡറൽ ബാങ്കിന്റെ പ്രതിനിധികൾ നയിച്ച ക്ലാസ്സ് നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

