പത്തനംതിട്ട ∙ നഗരസഭ 18 ാം വാർഡിലെ പരുത്യാനിക്കൽ പ്രദേശത്തെ വീടുകളിൽ വീണ്ടും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി.
മാസങ്ങളായി പ്രദേശത്തെ വീടുകളിൽ ശുദ്ധജലം ലഭിക്കുന്നില്ലെന്ന വാർത്ത കഴിഞ്ഞ മാസം 20ന് ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നു പിറ്റെദിവസം മുതൽ 2 ആഴ്ച എല്ലാ വീടുകളിലും വെള്ളം കിട്ടി.
വീണ്ടും സ്ഥിതി പഴയപടി തന്നെയായെന്നു നാട്ടുകാർ ആരോപിച്ചു.
ലൈനിൽ ദിവസവും വെള്ളം തുറന്നുവിടുന്നുണ്ടെങ്കിലും പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകളിലാണു വെള്ളം ലഭിക്കാത്തത്. താഴ്ന്ന പ്രദേശത്തുള്ള വീടുകളിലും വാട്ടർ ടാങ്ക് ഉയരത്തിലാണു സ്ഥാപിച്ചിട്ടുള്ളതെങ്കിൽ വെള്ളം കയറില്ല. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സ്ഥലമാണു പരുത്യാനിക്കൽ.
പ്രദേശത്തു കിണറുകൾ ഇല്ലാത്ത ഒട്ടേറെ കുടുംബങ്ങൾ ഉണ്ട്. ജല അതോറിറ്റിയുടെ ലൈനിൽ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചാണ് ഇവർ ജീവിക്കുന്നത്.
പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

