പത്തനംതിട്ട∙ ദേവീ സ്തുതി ഗീതങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ക്ഷേത്രങ്ങളിലും, നവരാത്രി മണ്ഡപങ്ങളിലും പൂജവച്ചു. അസ്തമയത്തിന് അഷ്ടമി തിഥി വന്ന ഇന്നലെ വൈകിട്ടായിരുന്നു കുട്ടികൾ തങ്ങളുടെ പുസ്തകങ്ങളും തൊഴിലാളികൾ അവരുടെ പണി ആയുധങ്ങളും പൂജവച്ചത്. അറിവിനെ ആരാധിക്കുന്ന പ്രാധാന്യം ഉയർത്തി പുസ്തകങ്ങളും പുരാണ ഗ്രന്ഥങ്ങളും ദേവിക്കു മുൻപിൽ സമർപ്പിച്ചു പ്രാർഥിച്ചു.ദുർഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളിലെ പൂജയ്ക്കു ശേഷം വ്യാഴാഴ്ച രാവിലെ വിജയദശമി ദിനത്തിലാണ് പൂജയെടുപ്പും വിദ്യാരംഭവും.
മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിലായിരുന്നു പൂജവയ്പ്, പത്തനംതിട്ട
മുത്താരമ്മൻ കോവിലിൽ ദേവീ ദേവന്മാരുടെ പലതരത്തിലുള്ള ബിംബങ്ങൾ തട്ടുകളിലായി അടുക്കി ബൊമ്മക്കൊലുവും സരസ്വതി മണ്ഡപവും ഒരുക്കിയാണ് പൂജവയ്പ് നടന്നത്. പുസ്തകങ്ങൾക്കു പുറമേ പണി ആയുധങ്ങളും ഇവിടെ പൂജവച്ചു. വലഞ്ചുഴി ദേവീ ക്ഷേത്രത്തിൽ പ്രത്യേകം തയാർ ചെയ്ത സരസ്വതി മണ്ഡപത്തിലായിരുന്നു പൂജവയ്പ്. മേൽശാന്തി അരുൺ ശർമയുടെ കാർമികത്വത്തിൽ പൂജ നടത്തി.
പത്തനംതിട്ട
ഊരമ്മൻകോവിൽ നവഗ്രഹ ഭൈരവ ക്ഷേത്രത്തിൽ ആഘോഷമായ ചടങ്ങുകളോടെയാണ് പൂജവച്ചത്. ദേവീ ഭാഗവത നവാഹയജ്ഞം നടക്കുന്ന മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ നവഗ്രഹപൂജ,കുമാരി പൂജ എന്നിവയ്ക്കു ശേഷമായിരുന്നു പൂജവയ്പ്.താഴൂർ ഭഗവതി ക്ഷേത്രത്തിൽ നവഗ്രഹപൂജയ്ക്കു ശേഷമാണ് പാഠപുസ്തകങ്ങൾ പൂജയ്ക്കുവച്ചത്. ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ പാഠപുസ്തകങ്ങൾ പൂജവച്ചു.
മാത്തൂർ ഭഗവതി ക്ഷേത്രം, മൈലപ്ര ദേവി ക്ഷേത്രം, ഓമല്ലൂർ സരസ്വതി മണ്ഡപം എന്നിവിടങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ പൂജവയ്പ് നടന്നു.. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]