
പത്തനംതിട്ട ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേക്ക് സ്റ്റംപുകൾ വിൽപനയ്ക്ക്; കോന്നി∙സോഷ്യൽ ഫോറസ്ട്രി ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകൾ എലിയറയ്ക്കൽ റേഞ്ച് ഓഫിസിലും കലഞ്ഞൂർ വാഴപ്പാറയിലെ ജില്ലാ നഴ്സറിയിലും വിൽപനയ്ക്ക് തയാറായിട്ടുണ്ട്. 8547603707, 7907138371.
സീറ്റ് ഒഴിവ്
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ പ്ലമിങ് സാനിറ്ററി വർക്സിന്റെ പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട് പ്രായം 18-44. 08330010232
അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനുള്ള ‘പ്രചോദനം’ പദ്ധതിയിലേക്ക് എൻജിഒ, എൽഎസ്ജിഐ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി മാർഗരേഖ, എസ്ഒപി പ്രകാരം അർഹരായ എൻജിഒ, എൽഎസ്ജിഐകൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അനുബന്ധ രേഖകൾക്കൊപ്പം മേയ് 25നു മുൻപ് ലഭിക്കണം. വിലാസം: ജില്ല സാമൂഹിക നീതി ഓഫിസർ, ജില്ല സാമൂഹികനീതി ഓഫിസ്, മണ്ണിൽ റീജൻസി ബിൽഡിങ്. പത്തനംതിട്ട. 0468 2325168. ഇമെയിൽ: [email protected]
സമ്മർ വെക്കേഷൻ ക്ലാസ്
അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇഫക്റ്റീവ് കമ്യൂണിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ റോബട്ടിക്സ് ആൻഡ് ഓട്ടമേഷൻ എന്നീ 10 ദിവസ സമ്മർ വെക്കേഷൻ ക്ലാസ് നടത്തുന്നു. 9995892565.
താലൂക്ക് വികസന സമിതി
തിരുവല്ല ∙ താലൂക്ക് വികസന സമിതിയോഗം 3 ന് 10.30ന് താലൂക്ക് ഓഫിസിൽ ചേരും.