പത്തനംതിട്ട ∙ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് അടൂർ, പത്തനംതിട്ട
നഗരങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
അടൂരിലെ നിയന്ത്രണങ്ങൾ രാവിലെ 9 മുതലും പത്തനംതിട്ടയിലേത് 10.30 മുതലും ആരംഭിക്കും.
അടൂർ
9 മുതൽ ടൗണിലൂടെ വിവിഐപി ഡ്യൂട്ടിയിലുള്ള ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. എല്ലാ വാഹനങ്ങളും അടൂർ ബൈപാസ് വഴി പോകണം.
പത്തനംതിട്ടയിൽനിന്ന് വരുന്ന വാഹനങ്ങൾ ആനന്ദപ്പള്ളി മുതലും പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മുതലും തിരിഞ്ഞ് പോകണം. പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി മാത്രം പോകണം.
പത്തനംതിട്ട
അടൂർ പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പോകണം. മൈലപ്ര, കുമ്പഴ, സെന്റ് പീറ്റേഴ്സ് ജംക്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും.
പ്രമാടം, പൂങ്കാവ് മല്ലശേരി എന്നീ ഭാഗങ്ങളിൽ നിന്ന് വിവിഐപി റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല. തിരുവല്ല, കടമ്മനിട്ട
ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് ജില്ലാ പൊലീസ് ഓഫിസ് വഴി പോകണം.
രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും
കോട്ടയം / പത്തനംതിട്ട / കണ്ണൂർ∙ രാഹുൽ ഗാന്ധിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് ഇന്നു പത്തനംതിട്ട
ജില്ലയിൽനിന്നു തുടങ്ങും. ഇന്ന് 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംക്ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും.
ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട
പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും.
സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകിട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും.
തുടർന്ന് കൊച്ചിയിലെത്തി അവിടെ നിന്ന് ഡൽഹിയിലേക്കു മടങ്ങും. നാളെ രാവിലെ രാഹുൽ കണ്ണൂരിലെത്തും.
രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന രാഹുൽ അവിടെ നിന്ന് കലക്ടറേറ്റ് മൈതാനിയിലെത്തും. രാവിലെ 10ന് പൊലീസ് മൈതാനിയിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും.
ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് രാഹുൽ കോഴിക്കോട്ടേക്ക് പോകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

