സ്കൂളിലെത്താൻ ഇനി വൈകില്ല; കെഎസ്ആർടിസി ഗ്രാമവണ്ടി വരും
റാന്നി ∙ കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് കൃത്യസമയത്ത് എത്തിച്ചേരാനും തിരികെ പോകാനുമായി എരുമേലി–കിസുമം റൂട്ടിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഗോത്ര വർഗക്കാരും പിന്നാക്കാവസ്ഥയിൽ നിന്നുള്ളവരുമാണു സ്കൂളിൽ പഠിക്കുന്നത്.
ഇവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കപ്പെടേണ്ടത് തദ്ദേശ അധികാര സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നതിന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ നടപടി സ്വീകരിക്കേണ്ടതും ഇതിനാവശ്യമായ ഫണ്ട് വെച്ചൂച്ചിറ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കണമെന്നും ബാലാവകാശ കമ്മിഷൻ അംഗം എൻ.സുനന്ദ നിർദേശിച്ചു.
ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. കുട്ടികൾക്കു കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരാനും തിരികെ പോകാനും സാധിക്കാത്തതിനാൽ അധ്യയനം നഷ്ടപ്പെടുന്നതായി കാട്ടി സ്കൂൾ പിടിഎ പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]