മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ പൈപ്പ് അറ്റകുറ്റപ്പണികൾക്കെടുത്ത കുഴികൾ അപകടക്കെണിയാകുന്നു.വെണ്ണിക്കുളം സബ്റജിസ്ട്രാർ ഓഫിസിനു സമീപത്തെ കുഴികളാണു വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നത്. 50 മീറ്റർ ദൂരത്തിനിടയിൽ 3 സ്ഥലങ്ങളിലാണു പൈപ്പ് നന്നാക്കുന്നതിന് 3 മാസം മുൻപു കുഴിയെടുത്തത്. മൂന്നിടങ്ങളിലും കോൺക്രീറ്റ് ചെയ്തുവെങ്കിലും രണ്ടിടത്തു വീണ്ടും കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളെ കെണിയിലാക്കുന്നവയാണിത്.
തൊട്ടടുത്തു സെപ്റ്റംബർ മാസത്തിൽ പൈപ്പിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ കുഴിയിൽ നാളിതുവരെയായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡ് മധ്യത്തിൽ ടാറിങ്ങിനു കേടുപാടുകൾ സംഭവിച്ചിരുന്നു.
ടാറിങ്ങിനടിയിലെ മണ്ണ് ഒലിച്ചുപോയതിനാൽ താഴ്ന്നിട്ടുണ്ട്.
ടാറിങ് ഇളകി മാറിയിട്ടില്ലാത്തതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണു കുഴിയുള്ളതായി വാഹനയാത്രക്കാർക്കു കാണാൻ കഴിയുന്നത്. വാഹനങ്ങൾ പെട്ടെന്നു ബ്രേക്ക് ചവിട്ടുന്നതിനാൽ അപകടസാധ്യതയേറെയാണ്.വെണ്ണിക്കുളം വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ പള്ളിക്കു മുന്നിലെ വളവിൽ രൂപപ്പെട്ട
കുഴി അപകടക്കെണിയാണ്. പൈപ്പിലെ അറ്റകുറ്റപ്പണികൾക്കുശേഷം പലതവണ കോൺക്രീറ്റ് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും ഇളകിയതിനാൽ അപകടക്കെണിയാണ്.
കുഴി ഒഴിവാക്കി വാഹനങ്ങൾ ഓടിച്ചാൽ എതിർദിശയിൽ നിന്ന് എത്തുന്നവയുമായി കൂട്ടിയിടിക്കാം.
ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുള്ള വളവുമാണിത്. സ്വകാര്യ കമ്പനിക്കാരുടെ കേബിൾ സ്ഥാപിക്കുന്നതിനെടുത്ത കുഴികളിലും അറ്റകുറ്റപ്പണികൾ നടത്താത്തതു വാഹനങ്ങളെ അപകടത്തിൽപെടുത്താം.
കുഴികളടച്ചു വാഹനയാത്ര അപകടരഹിതമാക്കാൻ നടപടിയുണ്ടാകണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

