റാന്നി ∙ കോടികൾ ചെലവഴിച്ചു സംസ്ഥാന പാത നവീകരിച്ചിട്ടും സംരക്ഷണഭിത്തിയുടെ ഉപരിതലം കോൺക്രീറ്റ് ചെയ്യാതെ കെഎസ്ടിപിയും കരാർ കമ്പനിയും. കോന്നി–പ്ലാച്ചേരി പാതയിൽ നിർമിച്ചിട്ടുള്ള സംരക്ഷണഭിത്തികളുടെ ഉപരിതലങ്ങളാണ് കോൺക്രീറ്റ് ചെയ്യാത്തത്.വലിയതോടിനോടു ചേർന്ന് എസ്സിപടി–ചെത്തോങ്കര വരെ 3 മീറ്ററോളം ഉയരത്തിൽ സംരക്ഷണഭിത്തി പണിതിട്ടുണ്ട്.
ഹാബിയോൺ വലകളിൽ കരിങ്കല്ലടുക്കിയാണ് സംരക്ഷണഭിത്തി പണിതത്.
വലിയതോടിന്റെ അടിത്തട്ടിൽ നിന്ന് പാതയുടെ ഉപരിതലം വരെ ഇത്തരത്തിൽ പല കഷണങ്ങളായി ഗാബിയോൺ വലകളിൽ കരിങ്കല്ലടുക്കിയാണ് സംരക്ഷണഭിത്തി പണിതിട്ടുണ്ട്. കൂടാതെ പുതുതായി പാത നിർമിച്ച ചെല്ലക്കാട് ജംക്ഷനിലും കുത്തുകല്ലുങ്കൽപടി–മന്ദിരം വരെയും വശങ്ങളിൽ ഇത്തരത്തിൽ സംരക്ഷണഭിത്തി പണിതിട്ടുണ്ട്.
ഇതിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്യണമെന്നാണു വ്യവസ്ഥ. പമ്പാനദിയിൽ നിർമിച്ചിട്ടുള്ള തടയണകളും ഹാബിയോൺ വലകളിൽ കരിങ്കല്ലടുക്കിയാണു പണിതിട്ടുള്ളത്.
അവയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ പാതയിൽ അതു പാലിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]