കോഴഞ്ചേരി∙ പൊയ്യാനിൽ ജംക്ഷനിലെ മാർത്തോമ്മാ പളളി റോഡിലെ നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയെന്ന് പരാതി. റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയപ്പോൾ ഓട
നിർമിക്കാതെ ഓടയുടെ ഭാഗം നികത്തി കോൺക്രീറ്റ് ചെയ്തതോടെ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.ഇവിടെ ഓട നിർമിക്കണമെന്നു വ്യാപാരികൾ അന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പ്രധാന റോഡിനോടു ചേർന്നുള്ള ഓടയിലേക്കു ഇവിടെ നിന്നു വെള്ളം ഒഴുകിയെത്തുമെന്നു പറഞ്ഞാണ് കോൺക്രീറ്റ് ചെയ്തത്.
എന്നാൽ ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതല്ലാതെ ഒഴുകി പോകാത്ത സ്ഥിതിയാണ്. മഴ പെയ്യുന്നതോടെ കടകളുടെ മുൻപിൽ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.
ചെളിവെള്ളത്തിൽ ചവിട്ടി ജനങ്ങൾ കടയിലേക്ക് കയറുന്നതോടെ കടകൾക്ക് ഉള്ളിലും ചെളിയാകും. വെള്ളക്കെട്ടൂ മൂലം ആളുകൾ കടയിൽ കയറാൻ മടിക്കുന്ന സ്ഥിതിയുമുണ്ട്.
ചില സമയത്ത് വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വെള്ളം കയറുന്നതും ദുരിതമാകുന്നു. കോഴഞ്ചേരി പഞ്ചായത്ത് ഇതിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]