കുമ്പളാംപൊയ്ക ∙ പാലത്തിലൂടെ വാഹനമെത്തുമ്പോൾ എതിരെവരുന്ന വാഹനം ശബരിമല പാതയിൽ കാത്തുകിടക്കേണ്ട ഗതികേട്.
റോഡ് വീതികൂട്ടി നവീകരിച്ചിട്ടും പാലത്തിന്റെ വീതി കൂട്ടാത്തതാണു പൊല്ലാപ്പാകുന്നത്. ഉതിമൂട്–കുമ്പളാംപൊയ്ക റോഡിലെ പാലമാണിത്.
കാരയ്ക്കാട്ട് തോടിനു കുറുകെയാണു പാലം പണിതിട്ടുള്ളത്. ഇതു പിന്നിട്ടാണ് വാഹനങ്ങൾ ശബരിമല പാതയിലേക്കും ഉതിമൂട് റോഡിലേക്കും കടക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ചതാണു പാലം.
പിന്നീട് അറ്റകുറ്റപ്പണിയും പെയിന്റിങ്ങും നടത്തിയിട്ടില്ല. ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതിയേയുള്ളൂ.
ഇതുമൂലമാണ് എതിരെയെത്തുന്ന വാഹനം കാത്തുകിടക്കേണ്ടി വരുന്നത്.2 വർഷം മുൻപ് ഉതിമൂട്–കുമ്പളാംപൊയ്ക റോഡ് 5.50 മീറ്റർ വീതിയിൽ ബിഎംബിസി ടാറിങ് നടത്തിയിരുന്നു. ഇതോടൊപ്പം പാലവും വീതികൂട്ടി പണിയണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടി പണി നടത്തിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

