ഗവി ∙ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) ഗവി ഡിവിഷൻ ഏലയ്ക്ക സംരംഭത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. വർഷങ്ങളായി നഷ്ടത്തിൽ മുങ്ങിക്കിടന്ന ഗവിയിലെ ഏലത്തോട്ടങ്ങളിൽ നിന്നാണു നേട്ടത്തിന്റെ വിളവെടുപ്പ്.
ഗവി, മിനാർ, പമ്പ, കൊച്ചുപമ്പ എന്നീ പ്രദേശങ്ങളിലായി 500 ഹെക്ടറിലധികം സ്ഥലത്ത് ഏലക്കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് മാസത്തിലെ വിളവെടുപ്പിൽ വൻലാഭമാണു കെഎഫ്ഡിസി കൈവരിച്ചത്.
ഓഗസ്റ്റിൽ മാത്രം ഒന്നര ടണ്ണിലേറെ വിളവു ലഭിച്ചെന്ന് അധികൃതർ പറയുന്നു.
നിലവിലെ വിപണി നിരക്കിൽ 50 ലക്ഷം രൂപയുടെ മാസവരുമാനം കെഎഫ്ഡിസി പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന നാല് വിളവെടുപ്പും കൂടി വിജയകരമായി നടന്നാൽ 10 ടൺ വരെ ഉൽപാദനവും 2.5 കോടി രൂപ വരുമാനവും നേടാനാകുമെന്നാണു വിലയിരുത്തൽ.
ഏകദേശം അര നൂറ്റാണ്ട് മുൻപ് ശ്രീലങ്കയിൽ നിന്നു പുനരധിവസിപ്പിക്കപ്പെട്ടവരാണ് ഇവിടത്തെ ഭൂരിഭാഗം തൊഴിലാളികളും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]