
റാന്നി പെരുനാട് ∙ വേറിട്ട ഓണാഘോഷം ഒരുക്കി ഗവ.
എൽപി സ്കൂൾ. പ്ലാസ്റ്റിക് ലഹരി വിരുദ്ധ നാട് എന്ന സന്ദേശം നൽകി സ്കൂൾ തനത് പ്രവർത്തനമായി ഏറ്റെടുത്തു തയാറാക്കിയ കോട്ടൺ ക്യാരി ബാഗുകൾ വിതരണം ചെയ്താണ് ഓണം ആഘോഷിച്ചത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.
മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി എൽഎസ്എസ് ജേതാവ് പി.ബി.അർപ്പണയെ അനുമോദിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്.ശ്യാം, അംഗം ടി.ആർ.രാജം, എസ്എംസി അധ്യക്ഷ എ.കെ.രമ്യമോൾ, പ്രഥമാധ്യാപിക മേരി തോമസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]