
കോന്നി ∙ കരിയാട്ടത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉല്ലാസം പകരുന്ന റൈഡുകളുമായി അമ്യൂസ്മെന്റ് പാർക്കൊരുങ്ങുന്നു. പ്രധാന വേദിയോട് ചേർന്ന് കെഎസ്ആർടിസി മൈതാനത്ത് ഒരുക്കുന്ന അമ്യൂസ്മെന്റ് പാർക്ക് ഓണക്കാലം കൂടുതൽ ആനന്ദകരമാക്കും. പട്ടണങ്ങളിലെ വൻകിട
അമ്യൂസ്മെന്റ് പാർക്കുകളോട് കിടപിടിക്കുന്ന ഒട്ടേറെ റൈഡുകളാണ് ഇവിടെ തയാറാകുന്നത്.
ആകാശത്തൊട്ടിലാട്ടം, മഹാരാജാ ട്രെയിൻ, ഡ്രാഗൺ ട്രെയിൻ, ബ്രേക്ക് ഡാൻസ്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ് എന്നിവയാണ് പ്രധാനം. ഉയർന്ന് പൊങ്ങി പറക്കുന്ന സാഹസികതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കോർത്തിണക്കിയ സാങ്കേതിക വിദ്യയിലെ വിനോദ കേന്ദ്രവും ത്രീഡി തിയറ്ററും സജ്ജമാക്കുന്നുണ്ട്. വിവിധ മത്സരങ്ങളും കാണികൾക്കായി ഒരുക്കും.
ദീപാലങ്കാരവും മറ്റൊരു ആകർഷണീയതയാകും. പൂർണമായും അപകട
രഹിതമായും എല്ലാ സുരക്ഷയും ഉറപ്പാക്കിയുമാകും അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു.
ടൂറിസം- വ്യവസായ- കാർഷിക പ്രദർശന വിപണനമേള
കോന്നി ∙ കരിയാട്ടത്തിന്റെ ഭാഗമായുള്ള ടൂറിസം – വ്യവസായ – കാർഷിക പ്രദർശന വിപണനമേള ഇന്ന് രാവിലെ 9 ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കെ.യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
മേളയിൽ 200ൽ അധികം സ്റ്റാളുകളാണ് ഉണ്ടാകുക. ആധുനിക നിലവാരത്തിലാണ് സ്റ്റാളുകൾ തയാറാക്കിയിരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, കോന്നിയുടെ ടൂറിസം സാധ്യതകളും മനോഹാരിതയും ജനങ്ങൾക്ക് ബോധ്യമാക്കുന്ന പ്രദർശനം, കൃഷി – വ്യവസായ-വനം വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വിവിധ പൊതുമേഖല – സ്വകാര്യ മേഖല വ്യവസായശാലകൾ, ജ്വല്ലറികൾ തുടങ്ങിയവയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ചെറുകിട
വ്യവസായ സംരംഭകർ, കുടുംബശ്രീ, ഖാദി സംരംഭങ്ങൾ തുടങ്ങിയവരുടെ ഉൽപന്നങ്ങൾ കാണാനും വാങ്ങാനുമുള്ള സൗകര്യമുണ്ടാകും. മോട്ടർ വാഹന രംഗത്തെ വിവിധ കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുക്കുന്നു.
വിവിധ ഫലവർഗങ്ങളുടെ തൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]