
കലഞ്ഞൂർ ∙ ആൺ-പെൺ വ്യത്യാസമില്ലാതെ അവസര സമത്വത്തിന്റെ പുത്തൻ സന്ദേശം പുതുതലമുറയ്ക്ക് നൽകാനായി ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ഗവ. എൽപി സ്കൂൾ.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി സംഘടന ‘കൽപ’ ആണ് ഈ ആശയത്തിന് തുണയായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആശ സജി അധ്യക്ഷത വഹിച്ചു.
എഇഒ ആർ.എസ്.ബിജുകുമാർ, വാർഡംഗം രമ സുരേഷ്, പ്രഥമാധ്യാപകൻ ഫിലിപ് ജോർജ്, കൽപ ഭാരവാഹികളായ എ.സുരേന്ദ്രൻ, ലീൻ കോശി വർഗീസ്, എസ്എംസി ചെയർപഴ്സൻ ആര്യ ഷിജു, കെ.ഷാജഹാൻ, എസ്.ചിപ്പി, ജി.പ്രദീപ്, കെ.പി.ബിനിത എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]