പത്തനംതിട്ട ∙ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ സങ്കടക്കടലായി മാറിയതിന്റെ ഞെട്ടലിൽ നിന്നു അജ്സലിന്റെയും നബീലിന്റെയും കൂട്ടുകാർ ഇപ്പോഴും മോചിതരായിട്ടില്ല.
പത്തനംതിട്ട മാർത്തോമ്മാ സ്കൂളിലെ 2 വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചതിന്റെ നടുക്കം കല്ലറക്കടവിനുമുണ്ട്.
ജലത്തിൽ പതിയിരിക്കുന്ന അപകടം മുൻവിധികളെ തെറ്റിക്കുന്നതായിരുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ മുൻപും ഈ ഭാഗത്തേക്ക് എത്താറുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെ ഇവിടെ നിലവിൽ ഇല്ല.
ഇത്തരം മുൻകരുതൽ നിർദേശങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. ഓണം അവധി കൂടി എത്തുന്നതോടെ ജലാശയങ്ങളുടെ പരിസരത്തേക്ക് ഒട്ടേറെ പേർ എത്താനുള്ള സാധ്യത കൂടുതലാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു.
നീന്തൽ അറിയാത്തവർ ഒരിക്കലും ജലാശയങ്ങളിൽ ഇറങ്ങാൻ ആവേശം കാട്ടരുതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കണക്ക് കൂട്ടൽ തെറ്റും
കല്ലറക്കടവിലെ തടയണയുടെ മുകൾപരപ്പിൽ ജലത്തിന്റെ സാന്നിധ്യം കുറവാണ്. അപകടം തിരിച്ചറിയാതെയാണ് പലരും ഈ ഭാഗത്തു ആറ്റിൽ ഇറങ്ങുന്നത്.
തടയണയുടെ കെട്ടിന് തൊട്ടരികിലായി കാൽ തെറ്റിക്കുന്ന തരത്തിൽ വഴുവഴുപ്പാണ്. ഇവിടെ കാൽ തെറ്റി വീണാൽ ഒഴുക്കുള്ള ഭാഗത്തേക്കാണ് പതിക്കുന്നത്.
അതിശക്തമായ ഒഴുക്കിൽ നിന്നു രക്ഷപ്പെടൽ എളുപ്പമല്ല. ആറിന്റെ അടിത്തട്ടിൽ മരക്കഷ്ണങ്ങളും മുളങ്കമ്പുകളും അടിഞ്ഞിട്ടുണ്ട്.
തടയണയുടെ മുകൾത്തട്ടിലെ കുറഞ്ഞ ജലനിരപ്പ് കണ്ട് ഈ ഭാഗത്ത് എത്തുന്നവർ പലരും അപകടക്കെണി തിരിച്ചറിയാറില്ല.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
അച്ചൻകോവിലാറിൽ കല്ലറക്കടവ് ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയതായി പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു.
2 വിദ്യാർഥികളുടെ മരണം വളരെ ദുഃഖകരമാണെന്നും ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]