ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ചികിത്സാസഹായം തേടുന്ന ഗൃഹനാഥന് ആശ്വാസമായി ജനപ്രതിനിധിയുടെ ഇടപെടൽ. രണ്ടു വർഷമായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന ചുമത്ര അമ്പനാട്ടു കുന്നിൽ എ.എച്ച്.സുൽഫിക്കറിന് (41) ആണ് വർഗീസ് മാമ്മൻ എംഎൽഎ തന്റെ എംഎൽഎ എന്ന നിലയിൽ ആദ്യം ലഭിച്ച ശമ്പളം ബാങ്ക് അക്കൗണ്ട് വഴി കൈമാറി മാതൃകയായത്.
തുക കൈമാറിയ വിവരം അറിയിക്കാനായി അദ്ദേഹം സുൽഫിക്കറിന്റെ ചുമത്രയിലെ വസതിയിലും നേരിട്ടെത്തി. ചുമത്രയിൽ സുൽഫിക്കറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സാ ചെലവുകൾക്കുമായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അടുത്തിടെ പൗരാവലി യോഗം ചേർന്നിരുന്നു.
ഈ യോഗം ഉദ്ഘാടനം ചെയ്തത് വർഗീസ് മാമ്മൻ എംഎൽഎ ആയിരുന്നു. സുൽഫിക്കറിന്റെ ദയനീയമായ സാഹചര്യം നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് അദ്ദേഹം തന്റെ ആദ്യ ശമ്പളം തന്നെ ചികിത്സാ സഹായമായി നൽകാൻ തീരുമാനിച്ചത്.
ശസ്ത്രക്രിയയ്ക്കായി ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വരുന്നത്. സുൽഫിക്കറുടെ ഭാര്യയാണ് അദ്ദേഹത്തിന് വൃക്ക ദാനം ചെയ്യുന്നത്.
ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രത്യേക സഹായ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ് 5ന് സമിതിയുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറി ധശേഖരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

