
നിരണം ∙ കോലറയാറിലേക്ക് വീണ്ടും ജനം ഒഴുകുന്നു. ഒപ്പം കോലറയാറും.
പായലും പോളയും നിറഞ്ഞ് നീരൊഴുക്കു നിലച്ച കോലറയാറിലെ പായലും പോളയും നീക്കം ചെയ്യുന്ന ജോലിയാണ് നാട്ടുകാരുടെ ശ്രമഫലത്തിൽ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. നാശത്തിന്റെ വക്കിലായിരുന്ന കോലറയാറിനെ വീണ്ടെടുക്കുന്നതിനായി ഒഴുകട്ടെ കോലറയാർ എന്ന സന്ദേശമുയർത്തി 8 വർഷം മുൻപ് രൂപീകൃതമായ കോലറയാർ സംരക്ഷണ സമിതിയാണ് വീണ്ടും നവീകരണത്തിനു തുടക്കമിട്ടിരിക്കുന്നത്.
കടപ്ര പഞ്ചായത്തിലെ അരയ്ക്കൽ മുയപ്പിൽ നിന്നു തുടങ്ങി കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഒഴുകി അരീത്തോട്ടിലെത്തുന്ന 11 കിലോമീറ്റർ നീളമുള്ളതാണ് കോലറയാർ.
ആറിന്റെ അരീത്തോട്ടിൽ ചെന്നു ചേരുന്ന പൂവന്മേലി ഭാഗം മുതൽ ഇലഞ്ഞിക്കൽ പാലം വരെ ഒന്നര കിലോമീറ്റർ ഭാഗത്തെ പായലാണ് 2 ദിവസം കൊണ്ടു നീക്കം ചെയ്തത്. അടുത്ത ദിവസങ്ങളിലും പ്രവർത്തനം തുടരാനാണ് തീരുമാനം.
ഏബ്രഹാം മത്തായി, പി.ഒ.മാത്യൂ, ബിനിഷ് കുമാർ, രതീഷ് കുമാർ, റിജോ റെന്നി തേവേരിൽ, അജിൽ പുരയ്ക്കൽ, മോനിച്ചൻ മാന്ത്രയിൽ, രതീഷ് തരിശിൽ, പ്രസാദ് പനയ്ക്കാമറ്റം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സർക്കാർ പദ്ധതിയില്ലാതെ ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം വർധിച്ചു വരുന്നതായി റോബി തോമസ് പറഞ്ഞു. 2 ആഴ്ച കൊണ്ടു പൂർണമായി പായൽ നീക്കം ചെയ്യുക എന്നതാണ് ലക്ഷ്യം കടപ്ര പഞ്ചായത്തിലും ജനകീയ കൂട്ടായ്മയിൽ പായൽ നീക്കം നടത്തുമെന്ന് ദാനിയേൽ തോമസ് കാരിക്കോട്ട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]